മുന്‍നിര പോണ് ക്യാം സൈറ്റായ ക്യാംഗേള്സ് ചോര്‍ന്നു. വെബ്ക്യാമുകളിലൂടെ അശ്ലീല പ്രകടനങ്ങള്‍ ലൈവ് ആയി കണ്ട വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ വിവരങ്ങള്‍ പുറത്തായി.ബാക്എന്ഡ് ഡേറ്റ എന്‍ക്രിപ്റ്റ് ചെയ്യാതെ തുറന്നിട്ടതാണ് വെബ്സൈറ്റുകള്‍ക്ക് വിനയായതെന്നാണ് പ്രാഥമിക വ്യവരം. പോണ് നടിമാരുടെയും നടന്മാരുടെയും വിവരങ്ങള്‍ വരെ ചോര്‍ന്നതായാണ് റിപ്പോര്‍ട്ട്. വിവരങ്ങള്‍ പുറത്തായവരില്‍ നിരവധി ഇന്‍ഡ്യാക്കാരും ഉള്ളതായാണ് റിപ്പോര്‍ട്ട്.
ഉപയോക്താക്കളുടെ ലോഗ്ഇന്‍ വിശദാംശങ്ങള്‍ മുതല്‍ അവര്‍ അയച്ച സന്ദേശങ്ങള്‍ അടക്കമാണ് പുറത്തായത്.ബാഴ്സലോണ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിറ്റിഎസ് മീഡിയയുടെ കീഴിലുള്ള അമച്വര്‍.ടിവി, വെബ്ക്യാംപോര്ണോ എക്സ്എക്സ്എക്സ്.നെറ്റ്, പ്ലെയ്സര്ക്യാംസ്.കോം തുടങ്ങിയ പല വെബ്സൈറ്റുകളുടെയും സന്ദര്‍ശകരെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവന്നത്.ഈ സൈറ്റുകള്‍ സന്ദര്‍ശിച്ച ഇന്ത്യ അടക്കം മറ്റു രാജ്യക്കാരുടെ വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്.
നടന് ബിനീഷ് ബാസ്റ്റിനെതിരെ ഗുരുതര ആരോപണവുമായി പുതുമുഖ സംവിധായകന്
യൂസര്‍ എപ്പോള്‍ ലോഗ്ഇന്‍ ചെയ്തു, അയാള്‍ ഏതു യൂസര്‍ ഏജന്റാണ് ഉപയോഗിച്ചത്, ഐപി അഡ്രസ് എന്താണ് തുടങ്ങിയ വിവരങ്ങള്‍ പുറത്തായിട്ടുണ്ട്. ഉപയോക്താക്കളുടെ സ്വകാര്യ ചാറ്റും അവര്‍ക്ക് ലഭിച്ചരിക്കുന്ന പ്രമോഷണല്‍ ഇമെയിലുകളും എല്ലാം പുറത്തായ വിവരങ്ങളില്‍ പെടും.
Post Your Comments