Life StyleHealth & Fitness

ഈ തല ഒന്നു മാറ്റാൻ പറ്റിയെങ്കിൽ ? പുതിയ കണ്ടുപിടുത്തം പ്രചാരം നേടുന്നു

ലോകത്തിലെ ആദ്യത്തെ തലമാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിയന്നയിലാണ് വിജയകരമായി പൂർത്തിയായത്. ഇറ്റാലിയൻ പ്രൊഫസർ സെർജിയോ കന്നവരോയാണ് 18 മണിക്കൂർ നീണ്ട തല മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. മനുഷ്യ മൃതദേഹത്തിലാണ് ആദ്യ പരീക്ഷണം നടത്തിയത്. ഹാർബിൻ മെഡിക്കൽ യൂണിവേഴ്സിറ്റിയാണ് ശസ്ത്രക്രിയ സംഘടപ്പിച്ചത്.

ടൂറിനിലെ അഡ്വാൻസ്ഡ് ന്യൂറോമോഡുലേഷൻ ഗ്രൂപ്പിന്റെ തലവനാണ് സെർജിയോ കന്നവരോ. ശസ്ത്രക്രിയയിൽ പങ്കെടുത്ത മെഡിക്കൽ ടീം വിയന്നയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് തലമാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ വിശദാംശങ്ങൾ പുറത്തു. മരണത്തെ പോലും അതിജീവിക്കാൻ കഴിയും വിധത്തിൽ മനുഷ്യ സമൂഹത്തിന് മാറ്റം വരുത്താൻ ഈ ശസ്ത്രക്രിയയിലൂടെ സാധിക്കുമെന്ന് സെർജിയോ അവകാശപ്പെട്ടു.

മനുഷ്യ ശരീരത്തിൽ ഇത്തരമൊരു ശസ്ത്രക്രിയ നടത്തും മുൻപ് പരീക്ഷണാടിസ്ഥാനത്തിൽ എലിയുടെ തലയാണ് സെർജിയോ ആദ്യം മാറ്റി വയ്ച്ചത്.ഇത് വിജയകരമായിരുന്നു.തുടർന്നാണ് മനുഷ്യ മൃതദേഹത്തിൽ ശസ്ത്രക്രിയ നടത്തിയത്.

shortlink

Post Your Comments


Back to top button