Life Style

കുട്ടികളിലെ പൊണ്ണത്തടിയ്ക്കു പിന്നില്‍

ഉദരത്തിലെ ബാക്ടീരിയകളും രോഗപ്രതിരോധ കോശങ്ങളുമായും കൊഴുപ്പു കലകള്‍ ഉള്‍പ്പെട്ട മെറ്റബോളിക് ഓര്‍ഗനുകളുമായും ഉള്ള അവയുടെ ഇടപെടലുകളും കുട്ടികളിലെ പൊണ്ണത്തടിക്കു കാരണമാകുന്നെന്ന് ഒബേസിറ്റി റിവ്യൂവില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. അമ്മയുടെ ആരോഗ്യം, ഭക്ഷണരീതി, ആന്റിബയോട്ടിക്കിന്റെ ഉപയോഗം ഇവയും കുട്ടികള്‍ വണ്ണം വയ്ക്കുന്നതിനു കാരണമാകും.

കൂടുതല്‍ കാലറി അകത്താക്കുന്നതാണ് പൊണ്ണത്തടിക്കു കാരണമാകുന്നത് എന്നാണ് കുറേക്കാലം മുമ്പുവരെ കരുതിയിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറെ ദശകങ്ങളില്‍ നടത്തിയ പഠനങ്ങളില്‍, ഉദരത്തിലെ സൂക്ഷ്മാണുക്കള്‍ പൊണ്ണത്തടിക്കു കാരണമാകുന്നെന്നു തെളിഞ്ഞതായി പഠനത്തിനു നേതൃത്വം നല്‍കിയ വേക്ക് ഫോറസ്റ്റ് സ്‌കൂള്‍ ഓഫ്‌ െമഡിസിനിലെ മോളിക്യുലാര്‍ മെഡിസിന്‍ അസി. പ്രഫസര്‍ ഹാരി ഓം യാദവ് പറഞ്ഞു. സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ ഓരോ വര്‍ഷവും 2.3 ശതമാനം എന്ന നിരക്കിലാണ് പൊണ്ണത്തടി വര്‍ധിക്കുന്നത്. ഇത് വളരെ കൂടിയ നിരക്കാണെന്നു മാത്രമല്ല വരും തലമുറയുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കപ്പെടണം എന്നതിന്റെ സൂചന കൂടിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button