നാലുമണി ചായക്കൊപ്പം കഴിക്കാന്‍ ഇത്തിരി വ്യത്യസ്തതയുള്ള വിഭവം പരീക്ഷിച്ചാലോ? ഇതാ മൂന്നേ മൂന്ന് ചേരുവകള്‍ കൊണ്ട് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു പലഹാരം. തേങ്ങാപ്പാല്‍ കിണ്ണത്തപ്പം. ഇനി എന്നും ഒരേ വിഭവങ്ങള്‍ കഴിച്ചു മടുത്തുവെന്ന പരാതികള്‍ കേള്‍ക്കേണ്ട.
ചേരുവകള്‍
അരിപ്പൊടി- 3 കപ്പ്
പഞ്ചസാര- അര കപ്പ്
തേങ്ങാപ്പാല്‍- ആവശ്യത്തിന്
ALSO READ: നിങ്ങള്‍ മുട്ടപ്പത്തിരി കഴിച്ചിട്ടുണ്ടോ? ഇതാ തയ്യാറാക്കി നോക്കൂ…
തയ്യാറാക്കുന്ന വിധം
വറുത്ത അരിപ്പൊടിയിലേക്ക് തേങ്ങാപ്പാല്‍ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് പഞ്ചസാര ചേര്‍ത്ത് ഇളക്കികൊടുക്കുക. വേണമെങ്കില്‍ ഒരു നുള്ള് ഉപ്പും ചേര്‍ക്കാവുന്നതാണ്. ഇത്തിരി ജീരകം കൂടി ചേര്‍ത്താല്‍ സ്വാദ് കൂടും. അടിഭാഗം കട്ടിയുള്ള ഒരു പരന്ന പാത്രത്തിലേക്ക് ഈ മാവ് നന്നായി ഇളക്കി ഒഴിക്കുക. ഇത് ആവിയില്‍ വെച്ച് വേവിച്ചെടുക്കുക. തണുക്കുമ്പോള്‍ ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചെടുക്കാം.
Post Your Comments