KeralaAlpam Karunaykku VendiLatest NewsNewsFacebook Corner

ഒരുപാട് സ്വപ്നങ്ങളോടെ… പ്രതീക്ഷയോടെ.. നിശ്ചയ ദാര്‍ഢ്യത്തോടെ പ്രീത: നമുക്ക് മാതൃകയാക്കാം ഈ ജീവിതം

അസുഖം തളര്‍ത്തിയിട്ടും നിശ്ചയ ദാര്‍ഢ്യം കൊണ്ടും സ്വപ്രയത്​നം കൊണ്ടും വ്യത്യസ്തയാവുന്ന തിരുവനന്തപുരം തോന്നക്കല്‍ സ്വദേശി പ്രീത ഇത്തരത്തിലുള്ള പലര്‍ക്കും ഒരു പ്രചോദനമാണ്. അസുഖത്തെ തുടര്‍ന്ന് കാലുകള്‍ തളര്‍ന്ന പ്രീത, മാല, കമ്മൽ,പൂക്കൾ,പേപ്പർ പേനകൾ എന്നിവ ഉണ്ടാക്കി വില്പന നടത്തിയാണ് ജീവിക്കാനുള്ള വക കണ്ടെത്തുന്നത്.

20 വര്‍ഷം മുന്‍പ് വരെ പ്രീത എല്ലാവരെയും പോലെ ഒരു പാട് സ്വപ്നങ്ങളുമായി പാറിപ്പറന്നു നടന്ന ഒരു പെണ്‍കുട്ടിയായിരുന്നു. പാരാപ്ലീജിയ സ്കൊളിയോസിസ് രോഗമാണ് പ്രീതയുടെ ജീവിതത്തില്‍ വില്ലനായെത്തിയത്. അസുഖത്തെത്തുടര്‍ന്ന് അരയ്ക്ക് കീഴേക്ക് പൂര്‍ണമായും തളര്‍ന്നു. പരിശോധിച്ചപ്പോള്‍ നട്ടെല്ലില്‍ ട്യൂമര്‍ വളരുകയാണെന്നും അത് ശസ്ത്രക്രിയ ചെയ്യണമെന്നും പറഞ്ഞു. അങ്ങനെ 2001 ഫെബ്രുവരി 13 നു ശ്രീ ചിത്ര ആശുപത്രിയില്‍ ശസ്ത്ര ക്രിയ ചെയ്യുകയുo ചെയ്തു. ഇപ്പോള്‍ എണീറ്റ്‌ ഇരിക്കാന്‍ കഴിയും. ചെറിയ ഒരു സഹായമുണ്ടെങ്കില്‍ വീല്‍ ചെയറിലിറങ്ങിയിരിക്കും . കൂടാതെ വീട്ടില്‍ ഇരുന്നു കൈ കൊണ്ട് പേപ്പര്‍ പേനകള്‍ മുത്ത്‌ മാല,കമ്മല്‍ അങ്ങനെ ഉള്ള ക്രാഫ്റ്റ് വര്‍ക്ക്‌ ഒക്കെ ചെയ്യും. ഇതാണ് പ്രീതയുടെ വരുമാന മാര്‍ഗം.

ജീവിതത്തിന്റെ രണ്ട് ഘട്ടങ്ങളിലുള്ള ഉള്ള ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് കഴിഞ്ഞ ദിവസം പ്രീത ഫേസ്ബുക്കില്‍ ഇങ്ങനെകുറിച്ചു.

‘രണ്ടാഴ്ചയിൽ കൂടുതലായി ചിന്തിക്കുന്നത് 40 വർഷമാകുന്നു ഞാനീ ഭൂമിയിൽ വന്നിട്ട്. ഇതിനിടയിൽ 20 വർഷമാകാൻ പോകുന്നു വീൽചെയറിലായിട്ട്. അപ്പോൾ 20 വർഷം ഒരു കുഴപ്പവുമില്ലാതെ നടന്നു . അതിനുശേഷം വീൽചെയറിലായി പിന്നീടുള്ള ജീവിതം . ജീവിതത്തിന്റെ രണ്ട് ഘട്ടങ്ങളിലും ഉള്ള ചിത്രങ്ങളാണിത് . എത്ര പെട്ടെന്നാണ് കാലങ്ങൾ കടന്നു പോകുന്നത് .ഒരിക്കൽ പോലും ചിന്തിച്ചിരുന്നില്ല ജീവിതത്തിന്റെപകുതി വഴിയിൽ വച്ച് ചിറകറ്റു വീണു പോകുമെന്ന്. അതിനെ അതിജീവിക്കാൻ ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു. ജീവിതത്തിൽ ഒത്തിരി അപമാനങ്ങൾ , കേൾക്കേണ്ടി വന്നിട്ടുണ്ട് . ആത്മാർത്ഥമായി സ്നേഹിച്ച കൂട്ടുകാരുടെ ചതി ഒക്കെ ഈ ജീവിതത്തിനിടയിൽ അനുഭവിച്ചു. അപ്പോഴൊക്കെ തളരാതെ പിടിച്ചു നിൽക്കാൻ ശ്രമിച്ചു . ഒരുപരിധിവരെ അതൊക്കെ വിജയം കാണുകയും ചെയ്തു . പ്രാർത്ഥന വലിയ ശക്തി പകർന്ന് തന്നിട്ടുണ്ട്. ഒപ്പം ഒരുപാട് നല്ല കൂട്ടുകാരുടെ പിന്തുണ . വീട്ടുകാരുടേയും, ബന്ധുക്കളുടേയും പിന്തുണയൊന്നും ഒരിക്കലും മറക്കാൻ പറ്റില്ല. മുന്നോട്ടുള്ള ജീവിതത്തിൽ എന്താകുമെന്ന് ആലോചിച്ചു പലപ്പോഴും ആശങ്ക തോന്നാറുണ്ടെങ്കിലും ഒരിക്കലും ദൈവം കൈവെടിയില്ല എന്ന വിശ്വാസം അടിയുറച്ചതായി എപ്പോഴും കൂടെയുണ്ട്. എന്നും പിന്തുണ തന്നിട്ടുള്ള വീട്ടുകാർക്കും , ബന്ധുക്കൾക്കും എല്ലാ കൂട്ടുകാർക്കും , ഒരുപാട് നന്ദി … നന്ദി …’

ഒരുപാട് സ്വപ്നങ്ങളുണ്ട് പ്രീതയ്ക്ക്. തന്റെ സ്വപ്‌നങ്ങളൊക്കെ ഒരു നാള്‍ പൂവണിയും എന്ന് അവര്‍ പ്രതീക്ഷിക്കുന്നു. കൂട്ടുകാരുടെയെല്ലാം സഹായമുണ്ടെങ്കില്‍ വിജയത്തിലെത്തുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് പ്രീത.

https://www.facebook.com/permalink.php?story_fbid=2398957200326597&id=100006370204629

shortlink

Post Your Comments


Back to top button