Latest NewsIndiaNews

തന്റെ ഇഷ്ടങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് തുറന്നു പറഞ്ഞ് നിയുക്ത ചീഫ്ജസ്റ്റിസ് ശരത് അരവിന്ദ് ബോബ്‌ഡെ

ന്യൂഡല്‍ഹി: തന്റെ ഇഷ്ടങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് തുറന്നു പറഞ്ഞ് നിയുക്ത ചീഫ്ജസ്റ്റിസ് ശരത് അരവിന്ദ് ബോബ്ഡെ. എനിക്ക് ഏറ്റവും ഇഷ്ടം ബൈക്കുകളോടാണ്. സ്വന്തമായി ഒരു ബുള്ളറ്റ് ഉണ്ടായിരുന്നു. അതിലെ യാത്രകളും പ്രിയപ്പെട്ടതായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. സുപ്രീം കോടതി റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരോട് ഡല്‍ഹിയിലെ വസതിയില്‍ സംസാരിക്കവെയാണ് ജസ്റ്റിസ് ബോബ്‌ഡെ തന്റെ ഇഷ്ടങ്ങളും ഇഷ്ടവിനോദങ്ങളും വെളുപ്പെടുത്തിയത്.

Read Also : ചീഫ് ജസ്റ്റി്‌സിനെതിരായ ആരോപണം: അന്വേഷണ സമിതിയില്‍ നിന്നു ജസ്റ്റിസ് രമണ പിന്മാറി

ഹാര്‍ലി ഡേവിഡ്‌സണ്‍ ആണ് ഏറ്റവും അവസാനം ആയി ഓടിച്ച ഇരുചക്ര വാഹനം. ഈ വര്‍ഷം ആദ്യം ഹാര്‍ലി ഡേവിഡ്‌സണ്‍ ഓടിക്കുന്നതിനിടെ ഒരു ചെറിയ അപകടം ഉണ്ടായി. കുറച്ച് ദിവസങ്ങളില്‍ കോടതിയില്‍ പോകാന്‍ കഴിഞ്ഞില്ല എങ്കിലും, കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ അപകടത്തെ തുടര്‍ന്ന് ഉണ്ടായിട്ടില്ല എന്ന് ജസ്റ്റിസ് ബോബ്‌ഡെ വ്യക്തമാക്കി.

നിയുക്ത ചീഫ് ജസ്റ്റിസിന്റെ മറ്റൊരു ഇഷ്ട വിനോദം ഫോട്ടോഗ്രാഫി ആണ്. ഒഴിവ് സമയങ്ങളില്‍ ഫോട്ടോഗ്രാഫിക്കായി സമയം നീക്കി വയ്ക്കാറുണ്ട്. യാത്രകള്‍ക്ക് പോകുമ്പോഴും സ്വന്തമായി തന്നെ ചിത്രങ്ങള്‍ എടുക്കും. കാനോന്‍ ഇ ഓ എസ് 5 ഡി (Canon EOS 5D) ആണ് ഏറ്റവും അവസാനമായി വാങ്ങിയ ക്യാമറ. അതിലെ ഫോട്ടോഗ്രാഫി പരീക്ഷണങ്ങള്‍ ഇപ്പോഴും തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഗോള്‍ഡന്‍ റിട്രെവര്‍ ഇനത്തില്‍പെട്ട രണ്ട് വളര്‍ത്ത് നായകളും ജസ്റ്റിസ് ബോബ്‌ഡെക്ക് ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button