KeralaLatest NewsNews

അച്ഛനെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്ന് സന്ദേശമയക്കുന്നവര്‍ക്കുള്ള മറുപടിയുമായി രജിത് മേനോന്‍

കൊച്ചി: നടന്‍ ബിനീഷ് ബാസ്റ്റിന് പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ പരിപാടിക്കിടെ നേരിടേണ്ടി വന്ന അപമാനത്തില്‍ പ്രതികരിച്ച് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോനെതിരെ പലരും പരസ്യമായി പ്രതികരിച്ചു. ഇപ്പോഴിതാ അനില്‍ രാധാകൃഷ്ണ മേനോന്റെ മകനാണെന്ന് തെറ്റിദ്ധരിച്ച് പലരും തനിക്ക് സന്ദേശങ്ങള്‍ അയക്കുന്നുണ്ടെന്ന് പ്രതികരിച്ച് നടന്‍ രജിത് മേനോന്‍ രംഗത്തെത്തി. തന്റെ അച്ഛന്റെ പേര് രവി മേനോന്‍ ആണെന്ന് രജിത് വ്യക്തമാക്കി. വിക്കിപീഡിയയില്‍ അച്ഛന്റെ പേര് അനില്‍ രാധാകൃഷ്ണമേനോന്‍ എന്ന് തെറ്റായാണ് രേഖപ്പെടുത്തിയിട്ടുള്ളത് ഇതാണ് രജിതിന് പണിയായത്. നിങ്ങളുടെ അച്ഛനെയോര്‍ത്ത് ലജ്ജ തോന്നുന്നു എന്നു പറഞ്ഞുകൊണ്ടുള്ള സന്ദേശങ്ങളാണ് കൂടുതലും വരുന്നത്. തനിക്ക് അനില്‍ രാധാകൃഷ്ണമേനോനുമായി ഒരു ബന്ധവുമില്ലെന്നും ഒരു സംവിധായകന്‍ എന്ന നിലയില്‍ മാത്രം അറിയാമെന്നും രജിത് വ്യക്തമാക്കി.

രജിത് ഫെയ്‌സ്ബുക്കിലിട്ട കുറിപ്പ് ഇങ്ങനെ

സുഹൃത്തുക്കളേ…എന്റെ അച്ഛനെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് എനിക്ക് സന്ദേശങ്ങള്‍ അയക്കുന്നവര്‍ക്ക് വ്യക്തത നല്‍കാന്‍ വേണ്ടിയാണ് ഈ പോസ്റ്റ്. എന്റെ അച്ഛന്റെ പേര് രവി മേനോന്‍ എന്നാണ്, അല്ലാതെ വിക്കിപീഡിയയോ ഗൂഗിളോ പറയുന്ന പോലെ അനില്‍ രാധാകൃഷ്ണ മേനോന്‍ അല്ല. അനില്‍ സാറുമായി എനിക്ക് യാതൊരു ബന്ധവുമില്ല, അദ്ദേഹത്തെ ഒരു സംവിധായകനെന്ന നിലയില്‍ അറിയാം മാത്രമല്ല ഒന്നോ രണ്ടോ വട്ടം കണ്ടിട്ടുമുണ്ട്.സത്യം, അല്ലെങ്കില്‍ യാഥാര്‍ഥ്യം എന്തെന്ന് അറിഞ്ഞ ശേഷം മാത്രമേ കുറിപ്പുകള്‍ പങ്കുവയ്ക്കുകയോ, സന്ദേശങ്ങള്‍ അയക്കുകയോ ചെയ്യാവൂ എന്ന് ഞാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുകയാണ്. വിക്കീപീഡിയയിലുള്ള ഈ തെറ്റ് കുറച്ചുദിവസങ്ങള്‍ക്കകം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ദിവസം അവര്‍ക്കിടയില്‍ സംഭവിച്ച കാര്യങ്ങളില്‍ ഒരു വ്യക്തി എന്ന നിലയിലും സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ആള്‍ എന്ന നിലയിലും എനിക്ക് ഖേദമുണ്ട്.

https://www.facebook.com/RajithMenon4u/posts/10157500000216278

shortlink

Related Articles

Post Your Comments

Related Articles


Back to top button