രാവിലെ വെറും വയറ്റില്‍ കാപ്പി കുടിക്കുന്നത് പലരുടെയും ശീലമാണ്. കോഫിയും അതില്‍ അടങ്ങിയിരിക്കുന്ന കഫൈനുമൊക്കെ പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കാം എന്ന് നാം കേട്ടിട്ടുണ്ട്.എന്നാല്‍ ഇനി ആരും ആ പതിവ് തെറ്റിക്കേണ്ട. രാവിലെ കോഫി കുടിക്കുന്നത് ഉദരത്തിന്റെ ആരോഗ്യത്തിന് നല്ലതാണെന്നാണ് പുതിയ പഠനം പറയുന്നത്.
കോഫി കുടിക്കുന്നവരില്‍ ഉദരത്തിലെ ബാക്ടീരിയകളുടെ സംയോജനം ആരോഗ്യകരമായിരിക്കുമെന്നാണ് പഠനങ്ങള്‍ വിശദമാക്കുന്നത്. അമേരിക്കന്‍ കോളേജ് ഓഫ് ഗാസ്‌ട്രോന്റോളജിയാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ദിവസവും മൂന്ന് കപ്പ് കോഫി കുടിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഉത്തമമാണെന്നും ഈ പഠനത്തില്‍ പറയുന്നുണ്ട്. അതേസമയം കഫൈന്‍ അടങ്ങിയ പാനീയങ്ങള്‍ ഉറക്കത്തെ ബാധിക്കുന്നുണ്ടെന്നും ചില പഠനങ്ങള്‍ പറയുന്നു.
ALSO READ: ചുമ്മാ ഒരു കോഫി കുടിക്കാം; ആയുസ്സ് കൂടിയാലോ?
എന്നാല്‍ ബ്ലാക്ക് കോഫി കുടിക്കുന്നത് ഓര്‍മ്മശക്തിക്കും നല്ലതാണ്. ദിവസവും കോഫി കുടിച്ചാല്‍ അല്‍ഷിമേഴ്സ് അഥവാ മറവിരോഗം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് മുന്‍പ് പഠനങ്ങളില്‍ തെളിയിച്ചിരുന്നു. യുകെയില്‍ നടന്ന പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ദിവസവും മൂന്ന് കപ്പ് കാപ്പി കുടിക്കുന്നവര്‍ക്ക് അല്‍ഷിമേഴ്സ് സാധ്യത 65 ശതമാനം കുറവായിരിക്കും. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന പോളിഫിനോള്‍, കഫീന്‍ എന്നീ ഘടകങ്ങളാണ് ഇതിന് സഹായിക്കുന്നത്. അതുകൂടാതെ നാഡിവ്യുഹത്തിനുണ്ടാകുന്ന മറ്റ് രോഗങ്ങളുടെ സാധ്യതയും കാപ്പി കുറയ്ക്കും.
Post Your Comments