Latest NewsNewsIndia

ഭാവിയില്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് ഉണ്ടാകും; ഇന്ത്യയുടെ ചന്ദ്രയാന്‍ 2 പദ്ധതി അവസാനിച്ചിട്ടില്ലെന്ന സൂചന നല്‍കി ഇസ്രോ

ന്യൂഡൽഹി: ഭാവിയില്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് ഉണ്ടാകുമെന്നും, ഇന്ത്യയുടെ ചന്ദ്രയാന്‍ 2 പദ്ധതി അവസാനിച്ചിട്ടില്ലെന്നും സൂചന നല്‍കി ഇസ്രോ. ഇസ്രോ ചെയര്‍മാന്‍ കെ ശിവന്‍ ആണ് ഇത് വെളിപ്പെടുത്തിയത്. അടുത്ത മാസങ്ങളില്‍ പദ്ധതിക്കുള്ള മുന്നൊരുക്കം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആദിത്യ എല്‍-1 സോളാര്‍ പദ്ധതി, ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കാനുള്ള പദ്ധതി എന്നിവയാണ് ഇപ്പോള്‍ മുന്നിലുള്ളത്. ചന്ദ്രയാൻ 2 വിന്റെ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്നതില്‍ വിജയിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. പക്ഷേ ചന്ദ്രോപരിതലത്തിന് 300 മീറ്റര്‍ അകലെ എല്ലാം കൃത്യമായി പ്രവര്‍ത്തിച്ചിരുന്നു. വളരെ ഉപകാരപ്രദമായ വിവരങ്ങളാണ് ലഭിച്ചത്. എല്ലാ സാങ്കേതിക വിദ്യയും കൈയിലുള്ളതിനാല്‍ ഭാവിയില്‍ സോഫ്റ്റ് ലാന്‍ഡിംഗ് പദ്ധതിയുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് ഐഐടി ഡൽഹി ഗോള്‍ഡന്‍ ജൂബിലി കോണ്‍വെക്കേഷന്‍ ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.

ALSO READ: ചന്ദ്രയാൻ 2 ഓർബിറ്റർ പകർത്തിയ ചന്ദ്രനിലെ ഉൽക്കാ പതനം മൂലമുണ്ടായ ഗർത്തങ്ങളുടെ ചിത്രം പുറത്ത് വിട്ട് ഇസ്രോ

എസ്എസ്എല്‍വി ആദ്യ പദ്ധതി ഡിസംബറിലോ ജനുവരിയിലോ ഉണ്ടാകും. 200 ടണ്‍ സെമി ക്രയോ എന്‍ജിന്‍ ഉടന്‍ പരീക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button