Latest NewsKeralaNews

അച്ഛന്റെ സ്ഥാനത്തു നില്‍ക്കുന്നയാളാണ് പ്രിൻസിപ്പൽ, അവരെ ഒറ്റുന്നത് ശരിയാണോ;ബിനീഷ് ബാസ്റ്റിൻ വിവാദത്തിൽ കോളേജ് പ്രിൻസിപ്പൽ

തിരുവനന്തപുരം: നടന്‍ ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ അപമാനിച്ച സംഭവത്തില്‍ താന്‍ രാജി വയ്ക്കാനോ മാപ്പു പറയാനോ തയ്യാറാണെന്ന് അറിയിച്ച് പാലക്കാട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ടി.ബി കുലാസ്. മന്ത്രി എ.കെ ബാലനെ നേരിട്ടു കണ്ടാണ് പ്രിൻസിപ്പൽ ഇക്കാര്യം അറിയിച്ചത്. ആരാണ് ബിനീഷ്, ആരാണ് അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ എന്നൊന്നും എനിക്കറിയില്ല. എനിക്കു സിനിമയുമായി ഒരു ബന്ധവുമില്ല. ആരെപ്പോള്‍ ഏതു പരിപാടിയില്‍ പങ്കെടുക്കുമെന്നൊന്നും എനിക്കറിയില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.

Read also: ബിനീഷ് ബാസ്റ്റിൻ വിവാദം; സംഭവത്തെക്കുറിച്ച് പരിശോധിക്കാന്‍ തയ്യാറാണെന്ന് മന്ത്രി എ കെ ബാലന്‍

ബിനീഷിനെ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്നു താന്‍ തടഞ്ഞിട്ടില്ല. എങ്ങനെ ഞാന്‍ അങ്ങേരെ തടയും? അങ്ങേരുടെ സൈസ് കണ്ടിട്ടുണ്ടോ? എന്നെക്കണ്ടോ.. യൂണിയന്‍ വിളിച്ചിരിക്കും. അതുകൊണ്ടല്ലേ ഇവരൊക്കെ വന്നത്. പ്രിന്‍സിപ്പലറിയാതെ അതിഥികളെ യൂണിയൻ ക്ഷണിച്ചത് തെറ്റാണ്. പക്ഷേ താനൊരു പ്രിന്‍സിപ്പലാണ്, അച്ഛന്റെ സ്ഥാനത്തു നില്‍ക്കുന്നയാളാണെന്നും അവരെ ഒറ്റിക്കൊടുക്കുന്നതു ശരിയാണോ എന്നും അദ്ദേഹം ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button