Latest NewsIndia

സര്‍ദാര്‍ പട്ടേലിന്റെ എല്ലാതീരുമാനങ്ങളും രാജ്യതാല്പര്യം മാത്രം മുന്‍നിര്‍ത്തി, ജമ്മു കശ്മീരും ലഡാക്കും ഇന്നുമുതല്‍ കേന്ദ്രഭരണപ്രദേശങ്ങള്‍ ആകുന്നതും അദ്ദേഹത്തിന്റെ ജന്മദിനത്തിൽ

ന്യൂ ഡല്‍ഹി: ഇന്ത്യയുടെ ആദ്യ ഉപപ്രധാന മന്ത്രിയും ആദ്യ ആഭ്യന്തര മന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലിന്റെ എല്ലാ തീരുമാനങ്ങളും രാജ്യതാല്പര്യം മാത്രം മുന്‍നിര്‍ത്തിയായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പട്ടേല്‍ ജന്മദിനത്തോടനുബന്ധിച്ചുള്ള റണ്‍ ഫോര്‍ യൂണിറ്റി തലസ്ഥാന നഗരിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യതാല്പര്യം മാത്രമായിരുന്നു സര്‍ദാര്‍ പട്ടേലിന്റെ മുന്നിലുണ്ടായിരുന്നത്. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ഭാരതത്തെ ഓരേ ചരടില്‍ കോര്‍ക്കാന്‍ സാധിച്ചതിന്റെ മുഴുവന്‍ അംഗീകാരവും അദ്ദേഹത്തിന് മാത്രമുള്ളതാണ്.അദ്ദേഹത്തിന്റെ ദൃഢനിശചയവും, സാഹസികതയും ധീരതയും ഒപ്പം സംഘാടക മികവും നമുക്കേവര്‍ക്കും എന്നും പ്രേരണയാണ്.ദേശീയ ഐക്യ ദിനത്തിന് എല്ലാ ദേശവാസികള്‍ക്കും അമിത് ഷാ ആശംസകള്‍ നേര്‍ന്നു.

ഇന്ത്യയിലെ ഉരുക്കു മനുഷ്യന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 114ാം ജന്മാവാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഇന്ന് തന്നെ കാശ്മീരിന് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചു കൊണ്ടുളള പുന:സംഘടന നടത്താൻ തീരുമാനിച്ചത്. ജമ്മു കശ്മീര്‍ വിഭജനത്തോടെ ഇന്ത്യയുടെ സംസ്ഥാനങ്ങളുടെ എണ്ണം 28 ആയി കുറഞ്ഞു. ഒമ്പത് കേന്ദ്ര ഭരണ പ്രദേശങ്ങളുമുണ്ട്്. ജമ്മു കശ്മീറിന് പുതുച്ചേരി പോലെ ഒരു നിയമസഭ മണ്ഡലം ഉണ്ടായിരിക്കും. ജമ്മു കശ്മീരിന് പ്രത്യേക പതാക ഉണ്ടാകില്ല.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള ആളുകള്‍ക്ക് കശ്മീരില്‍ വസ്തു വാങ്ങാനും അവിടെ സ്ഥിര താമസമാക്കാനും, ജോലികള്‍ക്ക് അപേക്ഷിക്കാനും സ്വാതന്ത്യം ഉണ്ടാകും.ജമ്മുകശ്മീരിലെ പോലീസിനെയും ക്രമസമാധാനാത്തെയും കേന്ദ്രം നേരിട്ട് നിയന്ത്രിക്കും. ജമ്മു കശ്മീരിന് സ്വന്തമായി നിയമസഭ ഉണ്ടായിരിക്കും. ലഡാക്കില്‍ ഒരു എംപിയും, ജമ്മു കശ്മീരില്‍ നാല് എംപിമാരുമുണ്ടാകും. രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്ക് കൂടി പൊതു ഹൈക്കോടതി ഉണ്ടായിരിക്കും.

നരേന്ദ്രമോദി അമ്മയെ സന്ദർശിച്ചു, ഇന്ന് സർദ്ദാർ വല്ലഭായി പട്ടേലിന്റെ ജന്മ വാർഷികവും സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ ഒന്നാം വാർഷികവും

ജമ്മു കശ്മീരിലാണ് ഹൈക്കോടതി. അതെ സമയം ഇന്ത്യയിലെ ഉരുക്കു മനുഷ്യന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 114ാം ജന്മാവാര്‍ഷികത്തോട് അനുബന്ധിച്ച്‌ മോദി സര്‍ക്കാര്‍ വ്യാഴാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഗുജറാത്തിലെ കെവാഡിയയിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയില്‍ പ്രധാനമന്ത്രി പുഷ്പാഞ്ജലി അര്‍പ്പിക്കും. ഏക്താ ദിവാസ് പരേഡില്‍ പങ്കെടുക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ റണ്‍ ഫോര്‍ യൂണിറ്റിയെ കുറിച്ച്‌ പ്രതിപാദിച്ചിരുന്നു. രാജ്യത്തിന്റെ ഐക്യം, സമഗ്രത, സുരക്ഷ എന്നിവ എന്ത് വില കൊടുത്തും സംരക്ഷിക്കുന്നതിനുളള സന്ദേശം ഈ ദിവസം നല്‍കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. മനസ്സിനും ശരീരത്തിനും ആത്മാവിനും റണ്‍ ഫോര്‍ യൂണിറ്റി പ്രയോജനകരമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button