KeralaLatest NewsNews

‘ആരും അറിയാതെ ഇങ്ങനെ ഒരു ഒസ്യത്ത് എന്റെ പേരില്‍ എഴുതി വെച്ചതിന് നന്ദി’- രാജന്‍ പി ദേവിനോട് ഹരീഷ് പേരടി

പ്രേക്ഷകരെ പേടിപ്പിച്ച് ത്രില്ലടിപ്പിച്ച് ഹിറ്റടിച്ച ആകാശഗംഗയ്ക്ക് 20 വര്‍ഷത്തിനുശേഷം വിനയന്‍ രണ്ടാംഭാഗവുമായി എത്തുകയാണ്. വിനയന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ആകാശഗംഗയുടെ രണ്ടാം ഭാഗം നവംബര്‍ ഒന്നിനാണ് പ്രേക്ഷകരിലേക്കെത്തുന്നത്. ആകാശഗംഗയെ മികവുറ്റതാക്കിയ കലാകാരന്മാരില്‍ പലരും മണ്‍മറഞ്ഞുപോയി. ആദ്യഭാഗത്തില്‍ രാജന്‍ പി ദേവ് അവതരിപ്പിച്ച മേപ്പാടന്‍ തിരുമേനി എന്ന കഥാപാത്രത്തിന്റെ ശിഷ്യനെ രണ്ടാം ഭാഗത്തില്‍ അവതരിപ്പിക്കുന്നത് ഹരീഷ് പേരടിയാണ്. കഥാപാത്രത്തെക്കുറിച്ച് ഹരീഷ് പേരടി ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പ് വൈറലാകുന്നു.

ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം

രാജേട്ടാ… ഞാൻ തമിഴ് സിനിമയിൽ അഭിനയിക്കാൻ പോകുമ്പോൾ അവിടെയുള്ള സംവിധായകരും തിരക്കഥാകൃത്തുക്കളും ഇപ്പോഴും രാജേട്ടനെ പറ്റി പറയാറുണ്ട്… കേൾക്കുമ്പോൾ വലിയ സന്തോഷമാണ് … നാടകം, മലയാള സിനിമ, തമിഴ് സിനിമ …മുരളിയേട്ടനും കലാഭവൻ മണിയും തിലകൻ ചേട്ടനും നിങ്ങളുമൊക്കെ വെട്ടി തെളിയിച്ച വഴിയിലൂടെ ഇങ്ങിനെ നടക്കുമ്പോൾ അതിർത്തികൾ കിഴടക്കുന്ന ഒരു പട്ടാളക്കാരന്റെ സന്തോഷമാണെനിക്ക് … ഈ കത്തെഴുതാനുള്ള പ്രധാന കാരണം…നിങ്ങളഭിനയിച്ച ആകാശഗംഗയുടെ രണ്ടാം ഭാഗത്തിൽ രാജേട്ടൻ ഗംഭിരമാക്കിയ മേപ്പാടൻ തിരുമേനിയുടെ ശിഷ്യനായി അഭിനയിക്കാൻ വിനയൻ സാർ എന്നെയാണ് നിയോഗിച്ചത്… ഇത് എനിക്ക് രാജേട്ടന്റെ പേരിൽ കിട്ടുന്ന ഒരു അവാർഡായാണ് ഞാൻ കാണുന്നത് … നവംബർ ഒന്നിന് പടം റിലീസാവുകയാണ്… ആരും അറിയാതെ ഇങ്ങിനെ ഒരു ഒസ്യത്ത് എന്റെ പേരിൽ എഴുതി വെച്ചതിന് നന്ദി… അറിയാത്ത ഒരു ലോകത്തിരുന്നുള്ള അനുഗ്രഹവർഷങ്ങൾ ഞാൻ അറിയുന്നുണ്ട്… മുരളിയേട്ടനോടും മണിയോടും തിലകൻ ചേട്ടനോടും ഭരത് ഗോപി സാറിനോടും അന്വേഷ്ണം അറിയിക്കണം….

https://www.facebook.com/photo.php?fbid=589126891627664&set=a.121303461743345&type=3

shortlink

Related Articles

Post Your Comments

Related Articles


Back to top button