പാലക്കാട്: അട്ടപ്പാടിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ വന്നതാണെന്ന ആരോപണം തെറ്റാണെന്ന് എസ്.പി. എ.കെ.47 തോക്കുകള്‍ ഉപയോഗിച്ച് മാവോയിസ്റ്റുകൾ ആക്രമിക്കുകയായിരുന്നു. പൊലീസ് പട്രോളിംഗിനാണ് പോയത്. വ്യാജ ഏറ്റുമുട്ടലാണോ നടന്നതെന്ന് സാക്ഷികളോട് ചോദിക്കാമെന്നും എസ്.പി പറയുകയുണ്ടായി. മാവോയിസ്റ്റുകളില്‍ നിന്ന് ഒരു എ.കെ. 47 തോക്ക്, ആറ് നാടന്‍ത്തോക്കുകള്‍, കത്തികള്‍, റേഡിയോ, ലാപ്‌ടോപ്പ്, ടാബ്‌ലെറ്റ്, ടോര്‍ച്ചുകള്‍, പെന്‍ഡ്രൈവുകള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
ഇതിനിടെ പൊലീസ് കൃത്യമായി നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്ന് കാണിച്ച് കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റെടുക്കാന്‍ വിസമ്മതിച്ചു. കാര്‍ത്തിക്കിന്റേയും മണിവാസകത്തിന്റേയും ബന്ധുക്കളാണ് ഇക്കാര്യം ഉന്നയിച്ച് രംഗത്തെത്തിയത്.
Post Your Comments