മൈസൂരു: അനുമതിയില്ലാതെ പരേഡ് നടത്തിയതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ നിരവധി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉള്‍പ്പെടെ പോലീസിന്റെ സംശയനിഴലിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് അംഗങ്ങളാണ് അറസ്റ്റിലായത്. ഇവരെ മാണ്ഡ്യയില്‍ നിന്നാണ് പിടികൂടിയത്. നിലവില്‍ 16 പേരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പിടിയിലായവര്‍ എല്ലാവരും കര്‍ണ്ണാടക സ്വദേശികളാണെന്നും സംശയം ജനിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരായതിനാലാണ് അറസ്റ്റെന്നും എസ്പി കെ.പരശുറാം വ്യക്തമാക്കി.
പരേഡ് നടത്തിയത് തികച്ചും സംശയാസ്പദമായ സാഹചര്യങ്ങളിലാണെന്നും പോലീസിനെ മുന്‍കൂട്ടി അറിയിച്ചിട്ടില്ലെന്നും പരാതിയുയര്‍ന്നിരുന്നു. പരേഡ് നടത്തിയവര്‍ നിലവില്‍ നിരവധി കേസ്സുകളില്‍ പ്രതിയാണ്. ഐപിസി 153, 117 വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും എസ്പി വ്യക്തമാക്കി. അറസ്റ്റിനെ തുടര്‍ന്ന് മാണ്ഡ്യ നഗരത്തില്‍ പോപ്പുലര്‍ഫ്രണ്ടിന്റെ നേതൃത്വത്തില്‍ പ്രകടനം നടത്തി. പോലീസ് മനപ്പൂര്‍വ്വം വര്‍ഗ്ഗീയ സംഘര്‍ഷത്തിന് കളമൊരുക്കുകയാണെന്നും പോപ്പുലര്‍ ഫ്രണ്ട് നേതാവ് ഷഫീഖ് അഹമ്മദ് അറിയിച്ചു
Post Your Comments