Latest NewsKeralaNews

കൊച്ചി കോർപറേഷൻ മേയർക്ക് പിന്തുണ പ്രഖ്യാപിച്ചു രണ്ട് കൗൺസിലർമാർ

എറണാകുളം : കൊച്ചി കോർപറേഷൻ മേയർ സൗമിനി ജെയിന് പിന്തുണയുമായി രണ്ടു കൗൺസിലർമാർ. കോൺഗ്രസിന്റെ ജോസ് മേരിയും, സ്വാതന്ത്ര്യ ഗീത പ്രഭാകറുമാണ് പിന്തുണ പ്രഖ്യാപിച്ചത്. മേയറെ മാറ്റിയാൽ പിന്തുണ പിൻവലിക്കുമെന്ന് ഗീത പ്രഭാകർ അറിയിച്ചു. മേയറെ ഈ ഘട്ടത്തിൽ മാറ്റേണ്ടതില്ല. എട്ടുമാസം മാത്രമാണ് അവശേഷിക്കുന്നത്. അത്രയും കാലത്തേക്ക് വേണ്ടി മാത്രം മറ്റൊരു മേയർ വേണ്ടെന്നും ഇവർ പറയുന്നു.

കോർപ്പറേഷൻ ഭരണസമിതി രണ്ടര വർഷം കഴിഞ്ഞാൽ മാറണം എന്ന ധാരണയെ പറ്റി കൗൺസിലർമാർക്ക്‌ ആർക്കും അറിയില്ല. ചില നേതാക്കളുടെ താത്പര്യമാണ് ഇപ്പോഴത്തെ ബഹളങ്ങൾക്ക് പിന്നിൽ. ഇപ്പോൾ നടക്കുന്ന നീക്കങ്ങളൊന്നും കൗൺസിലർമാർ അറിയുന്നില്ലെന്നും,യുഡിഎഫ് അംഗങ്ങളിൽ ഭൂരിഭാഗം കൗൺസിലർമാരും മേയർ സൗമിനി ജെയിന് ഒപ്പമാണെന്നും ഇരുവരും പറഞ്ഞു.

Also read : കൊച്ചി കോർപറേഷൻ മേയറെ മാറ്റാൻ തീരുമാനം

അതേസമയം കൊച്ചി മേയർ തിരുവനന്തപുരത്ത് എത്താൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നിർദേശിച്ചു. കൊച്ചി മേയറെ മാറ്റണമെന്ന് ജില്ലയിലെ മുതിർന്ന നേതാക്കൾ കെപിസിസിയോട് ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു നടപടി. ഈ അവസരത്തിലാണ് രണ്ട് കൗൺസിലർമാർ പിന്തുണയുമായി രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button