കുഴല്‍ക്കിണറില്‍ വീണ് രണ്ടര വയസ്സുകാരന് മരിച്ച സംഭവത്തില്‍ തമിഴ്നാട് സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വലിയ വീഴ്ച സംഭവിച്ചുവെന്നും കുട്ടി കൂടുതല്‍ ആഴത്തിലേക്ക് പോകുന്നതിന് മുന്നേ രക്ഷാപ്രവര്‍ത്തനം വേഗത്തില്‍ നടത്തിയിരുന്നുവെങ്കില്‍ കുഞ്ഞിനെ ജീവനോടെ കിട്ടിയേനെയെന്നും സ്റ്റാലിൻ ആരോപിച്ചു. സൈന്യത്തിന്റെയും ദേശീയ ദുരന്ത നിവാരണ സേനയുടെയും സേവനം ആദ്യ മണിക്കൂറുകളില്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടേണ്ടതായിരുന്നു എന്നും കുട്ടി കൂടുതല്‍ ആഴത്തിലേക്ക് പോകുന്നതിന് മുന്നേ രക്ഷാപ്രവര്‍ത്തനം വേഗത്തില്‍ നടത്തിയിരുന്നുവെങ്കില്‍ കുഞ്ഞിനെ നഷ്ടപ്പെടില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments