നേരത്തെ ജപ്പാൻ ,കൊറിയ തുടങ്ങിയ സ്ഥലങ്ങളിൽ മാത്രം കണ്ടിരുന്ന ഇവ ഇപ്പോൾ പലയിടത്തായി കണ്ടു തുടങ്ങിയിരിക്കുന്നതാണ് ഭീതി ജനിപ്പിക്കുന്നത് .പോയിസണ്‍ ഫയര്‍ കോറല്‍ എന്നാണ് ഇവയുടെ വിളിപ്പേര്. തീയുടെ നിറവും പവിഴപ്പുറ്റ് പോലെ പല ശാഖകളായി മുളച്ചു വരുന്ന രീതിയുമാണ് ഈ കൂണുകള്‍ക്ക് ഫയര്‍ കോറല്‍ ഫംഗി എന്ന പേരു ലഭിക്കാൻ കാരണം. അതീവ അപകടകാരിയായ കൂണുകളുടെ വിഭാഗത്തിലാണ് ഇവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വടക്കന്‍ ഓസ്ട്രേലിയയിലെ കെയ്ണ്‍ മേഖലയിലെ കടലിനോടു ചേര്‍ന്നുള്ള മേഖലയിലാണ് ഈ കൂണുകളെ കണ്ടെത്തിയത് . ഇവ തൊലിപ്പുറത്ത് തട്ടുന്നതു പോലും അപകടകരമാണെന്നാണ് അഭിപ്രായം.
മറ്റെല്ലാ കൂണുകളെയും പോലെ ഫംഗസുകൾ കൊണ്ടാണ് ഇതും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. അത് തന്നെയാണ് ഇവയെ അപകടകാരിയാക്കി മാറ്റുന്നതും. ഇവ ഭക്ഷിക്കുന്നത് ശരീരത്തിന്റെ തളർച്ച മുതൽ മരണം വരെ സംഭവിക്കാൻ ഇടയാക്കും .
Post Your Comments