Life StyleHealth & Fitness

പാഷന്‍ ഫ്രൂട്ടിന്റെ ഔഷധ ഗുണങ്ങൾ

പാഷന്‍ഫ്രൂട്ടിന്റെ ഔഷധ ഗുണങ്ങളെ കുറിച്ച് പലര്‍ക്കും അത്ര അറിവില്ല. ഏറെ ഔഷധ ഗുണമുള്ള ഈ പഴത്തിന്റെ 76 ശതമാനവും വെള്ളമാണ്. 12 ശതമാനം അന്നജവും 9 ശതമാനം നാരുകളുമാണ്. 100 ഗ്രാം പാഷന്‍ ഫ്രൂട്ടില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങള്‍ ഇവയാണ്. വിറ്റമിന്‍ സി- 25 mg, വിറ്റമിന്‍ എ-54 മൈക്രോഗ്രാം, കാര്‍ബോഹൈഡ്രേറ്റ്-12.4 g, പ്രോട്ടീന്‍- 0.9 g, ഫോസ്ഫറസ്-60 mg, കാത്സ്യം-10 mg, പൊട്ടാസ്യം-189 mg, സോഡിയം- 15mg, ഇരുമ്പ്- 2 mg.

റൈസോഫളാവിനും നിയാസിനും ഫോസ്ഫറസും ഇരുമ്പും നാരുകളുമെല്ലാം പാഷന്‍ഫ്രൂട്ടിന്റെ രൂചിയും ഗുണവും കൂട്ടുന്നു. മാനസിക സമ്മര്‍ദ്ദം അകറ്റാന്‍ പാഷന്‍ ഫ്രൂട്ടിന് കഴിയുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

രക്തത്തിലെ കൗണ്ട് വര്‍ധിപ്പിക്കും. രക്തശുദ്ധിക്കും നല്ലതാണ്. ക്ഷീണവും തളര്‍ച്ചയും മാറ്റാനും ഇതിന്റെ ജ്യൂസ് കുടിച്ചാല്‍ മതി. പാഷന്‍ഫ്രൂട്ടിലെ അന്നജത്തിന്റെ അധികഭാഗവും ആമെലോപെക്ടിനാണ്. അതുകൊണ്ട് തന്നെ പ്രമേഹരോഗികള്‍ക്കും ഇത് കഴിക്കാവുന്നതാണ്. ബുദ്ധിവികാസത്തിനും പാഷന്‍ഫ്രൂട്ട് സഹായിക്കും. വായ്പ്പുണ്ണിന് പാഷന്‍ഫ്രൂട്ട് ഫലപ്രദമായി ചികിത്സയാണെന്ന് പഴമക്കാര്‍ പറയുന്നു. ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് ഇവയുടെ പൂക്കളും ഫലപ്രദമാണ്.

പാസി ഫ്‌ളോറ കുടുംബത്തില്‍ പെട്ട പാഷന്‍ ഫ്രൂട്ടില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന പാസിഫ്‌ളോറിന്‍ എന്ന ഘടകം മാനസിക സമ്മര്‍ദ്ദം അകറ്റാനുള്ള ഒറ്റമൂലി കൂടിയാണ്. പല മരുന്നുകളിലേയും അവിഭാജ്യ ഘടകമാണിത്. ടെന്‍ഷന്‍ മാത്രമല്ല ഹൃദ്രോഗത്തെയും കാന്‍സറിനേയും പ്രതിരോധിക്കാന്‍ പാഷന്‍ ഫ്രൂട്ടിന് കഴിയും.

shortlink

Post Your Comments


Back to top button