Latest NewsKeralaNews

ശക്തമായ നടപടി മുന്‍പും വാഗാദാനം ചെയ്ത മുഖ്യമന്ത്രിക്ക് ഒരു ചുക്കും ചെയ്യാനായില്ല : വിമർശനവുമായി ഷാഫി പറമ്പില്‍ എംഎൽഎ

തിരുവനന്തപുരം : വാളയാർ കേസിൽ മുഖ്യമന്ത്രിയെയും,സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് ഷാഫി പറമ്പില്‍ എംഎൽഎ. ശക്തമായ നടപടി മുന്‍പും വാഗാദാനം ചെയ്ത മുഖ്യമന്ത്രിക്ക് ഒരു ചുക്കും ചെയ്യാനായില്ല. കുട്ടികളെ കൊന്നുതള്ളിയവര്‍ പാട്ടുംപാടി നടക്കുന്നു ഇതാണ് സര്‍ക്കാരിന്റെ ശക്തമായ നടപടിയെന്ന് അദ്ദേഹം ആരോപിച്ചു. വാളയാർ കേസിൽ പ്രോസിക്യൂഷനും, പോലീസും  ഗുരുതരവീഴ്ച വരുത്തി.  ഒമ്പതും പതിമൂന്നും വയസ്സായ കുട്ടികളെ കൊന്ന പ്രതികളെ രക്ഷിച്ചത് സിപിഎം പ്രാദേശിക നേതാക്കളാണെന്ന് നാട്ടുകാര്‍ പറയുന്നു. സർക്കാർ കോടതിയിൽ ഒന്നും ചെയ്തില്ല, രണ്ടാമത്തെ കുഞ്ഞിന്‍റെ മരണത്തിൽ പൊലീസിനും ഉത്തരവാദിത്തമുണ്ട്. ആദ്യത്തെ കുട്ടിയുടെ മരണശേഷം ശക്തമായ നടപടി എടുത്തിരുന്നെങ്കിൽ രണ്ടാമത്തെ കുട്ടിയെ രക്ഷിക്കാമായിരുന്നുവെന്നും, മരണം ആത്മഹത്യയാക്കാൻ പോലീസ് തിടുക്കം കാണിച്ചെന്നും എംഎൽഎ ഷാഫി പറമ്പിൽ നിയമസഭയിൽ പറഞ്ഞു.

അതേസമയം സര്‍ക്കാര്‍ അപ്പീല്‍ പോകുമെന്നും . കേസന്വേഷണത്തിൽ അട്ടിമറിയില്ലെന്നും മുഖ്യമന്ത്രി പ്രതിപക്ഷ ആരോപണത്തിനു മറുപടിയായി പറഞ്ഞു. സംഭവം നിര്‍ഭാഗ്യകരമാണെന്നും അപ്പീൽ അടക്കം കേസിന്‍റെ തുടര്‍ നടപടികൾക്ക് പ്രഗത്ഭനായ അഭിഭാഷകനെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം വാളയാര്‍ കേസിൽ പൊലീസിന്‍റെ ഭാഗത്തുനിന്ന് ഗരുതര വീഴ്ച വന്ന സാഹചര്യത്തിൽ കേസ് അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോള്‍ സിബിഐ വേണോ അതോ പുനരന്വേഷണം വേണോ എന്ന് പരിശോധിക്കാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേസിന്റെ ഗൗരവം പ്രതിഫലിപ്പിക്കുന്നതല്ല മുഖ്യമന്ത്രിയുടെ വാക്കുകളെന്നായിരുന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. പ്രതികള്‍ രക്ഷപെടാനിടയായ സാഹചര്യം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം അടിയന്തരപ്രമേയനോട്ടിസ് നല്‍കിയിരുന്നു.

Also read : വാളയാര്‍ കേസില്‍ പ്രതിഷേധവുമായി ചലച്ചിത്രലോകം; ജനങ്ങള്‍ക്ക് ഭരണസംവിധാനത്തില്‍ പ്രതീക്ഷ നശിക്കുമ്പോള്‍ വിപ്ലവമുണ്ടാകുമെന്ന് പൃഥ്വിരാജ്

shortlink

Related Articles

Post Your Comments

Related Articles


Back to top button