തിരുവനന്തപുരം: തണ്ടര്‍ബോള്‍ട്ട് സേനയുടെ വെടിവെപ്പില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാവോയിസ്റ്റുകളാണെന്ന് കരുതി ആളുകളെ വെടിവെച്ചു കൊല്ലാമോയെന്നും പിണറായി വിജയന്‍ മുഖ്യമന്ത്രിയായതിന് ശേഷം ആറ് മാവോയിസ്റ്റുകളെയാണ് വെടിവെച്ച് കൊന്നതെന്നും ചെന്നിത്തല ആരോപിച്ചു. വ്യാജ ഏറ്റുമുട്ടലാണ് നടക്കുന്നതെന്ന് വ്യാപക ആരോപണമുണ്ട്. ആറ് കൊലപാതകങ്ങളിലും മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടില്ല. ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് മാവോയിസ്റ്റുകള്‍ക്കെതിരെ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
Read also: തണ്ടര്‍ ബോള്‍ട്ടുമായി ഉണ്ടായ ഏറ്റുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി സൂചന
മാവോയിസ്റ്റുകള്‍ക്ക് താന്‍ എതിരാണ്. എന്നാല്‍, അവരെ വെടിവെച്ച് കൊല്ലണമെന്ന് താൻ പറയില്ല. മാവോയിസ്റ്റ് നേതാവ് രൂപേഷിനെയും ഭാര്യ ഷൈനയെയും താന്‍ ആഭ്യന്തര മന്ത്രിയായ കാലത്താണ് സൂക്ഷ്മതയോടെ പിടികൂടിയത്. അവരെ വെടിവെച്ചു കൊന്നില്ല. നിയമത്തിന് മുന്നില്‍ എത്തിക്കുകയാണ് ചെയ്തതെന്നും ചെന്നിത്തല വ്യക്തമാക്കി.
Post Your Comments