KeralaLatest NewsNews

മണ്‍ട്രോതുരുത്തിന്റെ ഭംഗിയും ദുഃഖവും ലോക ശ്രദ്ധയില്‍ എത്തിക്കാന്‍ ദീപകാഴ്ച ഒരുക്കി വാട്ട്സാപ്പ് കൂട്ടായ്മ

മണ്‍ട്രോതുരുത്തിന്റെ ഭംഗിയും ദുഃഖവും ലോക ശ്രദ്ധയില്‍ എത്തിക്കാന്‍ ദീപകാഴ്ച ഒരുക്കി വാട്ട്സാപ്പ് കൂട്ടായ്മ. ഇത്തിരിനേരമെന്ന വാട്ട്സാപ്പ് കൂട്ടായ്മയാണ് പതിനായിരത്തോളം മണ്‍ചിരാതുകള്‍ ദീപാവലി ദിനത്തില്‍ തെളിച്ച്‌ മണ്‍ട്രോതുരുത്തില്‍ ദീപകാഴ്ച ഒരുക്കിയത്. ആഗോളതാപനത്തില്‍ പെട്ട് മണ്‍ട്രോതുരുത്തില്‍ നിന്ന് പലായനം ചെയ്തവരും അതിജീവിക്കുന്നവരും ഇവിടെ ദീപം തെളിയിക്കാൻ എത്തിയിരുന്നു. നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട രണ്ട് കുടുംബങ്ങളാണ് വിളക്കിലേക്ക് തീ പകർന്നത്. ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ മണ്‍റോതുരുത്തിനെ അടയാളപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു കൂട്ടായ്‌മ സംഘടിപ്പിച്ചത്.

Read also: ഇത്തവണയും തന്റെ പതിവ് തെറ്റിയ്ക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി , സൈനികര്‍ക്കൊപ്പം പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷിച്ചു

പ്രകൃതിക്ക് അനുയോജ്യമായ വിനോദ സഞ്ചാര വികസനം, മത്സ്യസമ്പത്തിന്റെ സംരക്ഷണം, മാലിന്യ നിര്‍മാര്‍ജനം, പരമ്പരാഗത കലാ സാംസ്കാരിക പൈതൃക സംരക്ഷണം എന്നിവയായിരുന്നു ‘മണ്‍റോതുരുത്തില്‍ ഇത്തിരി നേരം’ എന്ന കൂട്ടായ്‌മയുടെ ലക്ഷ്യം. ദീപക്കാഴ്ചക്ക് മുന്നോടിയായി ഗ്രാമീണ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന വിവിധ പരിപാടികളും നടന്നു. ബൈജൂ പ്രണവം, ജയന്‍ മണ്‍റോ, ഡോ.കിഷോര്‍, ഹരിശങ്കര്‍, സജിത്ത് ശിങ്കാരപ്പള്ളി, റോയ് ചാക്കോ, അപര്‍ണ്ണ, രഞ്ജു സജി എന്നിവരാണ് വാട്ട്സ്‌ആപ് കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button