Life StyleFood & Cookery

നിങ്ങള്‍ ബ്ലൂബെറി സ്മൂത്തി കഴിച്ചിട്ടുണ്ടോ? ഒന്ന് തയ്യാറാക്കി നോക്കൂ…

സ്മൂത്തികള്‍ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. പഴങ്ങള്‍ കഴിക്കാന്‍ ഇഷ്ടമില്ലാത്ത കുട്ടികള്‍ക്ക് പോലും സ്മൂത്തിയോട് പ്രിയമാണ്. എന്നാല്‍ പുറത്തുനിന്നും കഴിക്കുന്നതിനേക്കാള്‍ ഇവ വീട്ടില്‍ തന്നെ ഉണ്ടാക്കി കഴിക്കുന്നതാണ് നല്ലത്. ബ്ലൂബെറി സ്മൂത്തി തയ്യാറാക്കാന്‍ എളുപ്പമാണ്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരു പോലെ ഇഷ്ടപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല.

ചേരുവകള്‍

ബ്ലൂബെറി – 3/4 കപ്പ്

പഴം – 1

തേന്‍ / പഞ്ചസാര – 1/2 ടേബിള്‍ സ്പൂണ്‍

തൈര് – 2 ടേബിള്‍ സ്പൂണ്‍

പാല്‍ – 1 ടേബിള്‍ സ്പൂണ്‍

ഐസ് ക്യുബ്‌സ് – 2 ( ആവശ്യമെങ്കില്‍)

ALSO READ: പാല്‍പ്പൊടികൊണ്ട് തയ്യാറാക്കാം രുചികരമായ ബര്‍ഫി

തയ്യാറാക്കുന്ന വിധം

പഴം ചെറുതായി നുക്കിയെടുക്കുക. ഇതിന്റെ കൂടെ ബ്ലൂബെറി, പഞ്ചസാര, തൈര്, ഐസ് എന്നിവ ചേര്‍ത്ത് നന്നായി അടിച്ചു എടുക്കുക. സ്മൂത്തി കുറുകി ഇരിക്കുന്നത് ഇഷ്ടമില്ലാത്തവര്‍ക്ക് പാലിന്റെ അളവ് കൂട്ടാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button