Jobs & Vacancies

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കരാർ നിയമനം

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പീഡിയാട്രിക്‌സ് വിഭാഗത്തിൽ സീനിയർ റെസിഡന്റ് (പീഡിയാട്രിക്‌സ്) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വാക്ക്-ഇൻ-ഇന്റർവ്യൂ 29ന് രാവിലെ 11.30ന്. ഒഴിവുകളുടെ എണ്ണം-ഒന്ന്, നിയമന കാലാവധി-ഒരു വർഷം, യോഗ്യത: എം.ഡി. പീഡിയാട്രിക്‌സ്, റ്റി.സി.എം.സി രജിസ്‌ട്രേഷൻ, പ്രതിമാസ വേതനം 50,000 രൂപ.

ഇന്റർവ്യൂവിന് ഹാജരാകുന്നവർ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും അവയുടെ ഒരു സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നിശ്ചിത സമയത്ത് ഹാജരാകണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button