ഐശ്വര്യവും സത്കീർത്തിയും അഴകും സൂചിപ്പിക്കുന്ന മയിൽപ്പീലി ലക്ഷ്മിദേവിയുടെ പ്രതീകമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ശനിയുടെ അപഹാരത്തിൽ നിന്നും രക്ഷപെടാനുള്ള നല്ലൊരു വഴിയാണ് മയിൽപ്പീലി വീട്ടിൽ സൂക്ഷിക്കുന്നതെന്ന് കരുതപ്പെടുന്നു. മൂന്ന് മയിൽപ്പീലി ഒന്നിച്ച് കറുത്ത നൂലുകൊണ്ട് കെട്ടി , വെള്ളം തളിച്ച് ശനീശ്വരനോടു പ്രാർത്ഥിച്ചാൽ ശനിദോഷത്തിന് ശമനമുണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു. മയിൽപ്പീലി വീട്ടിൽ സൂക്ഷിക്കുന്നതുകൊണ്ട് വാസ്തു ശാസ്ത്രപരമായ ഗുണങ്ങൾ പലതാണ്.
പണം സൂക്ഷിക്കുന്ന അലമാരയ്ക്കരികിൽ മയിൽപ്പീലി സൂക്ഷിക്കുന്നത് വാസ്തു ശാസ്ത്രപ്രകാരം സമ്പത്ത് വർദ്ധിക്കുന്നതിന് കാരണമാകുമെന്ന് വിശ്വസിക്കപ്പെടുന്നു. വീട്ടിൽ ഒരു മയിൽപ്പീലി സൂക്ഷിക്കുന്നത് വീടിന്റെ ഭംഗിയ്ക്ക് നല്ലതാണെന്ന് കരുതപ്പെടുന്നു. നെഗറ്റീവ് എനർജി ഇല്ലാതാക്കാൻ ഏറ്റവും ഫലപ്രദമാണ് മയിൽപ്പീലി. വീടിന്റെ പൂമുഖത്ത് മയിൽപ്പീലി സൂക്ഷിക്കുന്നത് ഐശ്വര്യവർദ്ധനവിന് കാരണമാകുമെന്ന് കരുതപ്പെടുന്നു. വീട്ടിൽ മയിൽപ്പീലി സൂക്ഷിക്കുന്നത് ആരോഗ്യകരമായ ജീവിതത്തിന് കാരണമാകുമെന്ന് കരുതപ്പെടുന്നു. കീടങ്ങളെ തുരുത്താൻ മയിൽപ്പീലിക്ക് കഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു. മയിൽപ്പീലി വീട്ടിൽ സൂക്ഷിക്കുന്നതിലൂടെ കുടുംബാംഗങ്ങൾ തമ്മിലുള്ള സ്നേഹം വർദ്ധിക്കുമെന്നാണ് വിശ്വാസം. ശരിക്കുള്ള മയിൽപ്പീലി ലഭിച്ചില്ലെങ്കിൽ മയിൽപ്പീലിയുടെ ചിത്രം പ്രധാനവാതിലിൽ പതിപ്പിക്കുന്നത് ദു:ശകുനം ഇല്ലാതാക്കുന്നതിന് കാരണമാകുമെന്നും വിശ്വസിക്കപ്പെടുന്നു.
Post Your Comments