സ്ത്രീകളെയും,പുരുഷന്മാരെയും ഒരേപോലെ അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് മുടി കൊഴിച്ചിൽ. ഇത് തടയാൻ മരുന്നുകളും മറ്റു തേടിപോകുന്നതിന് മുൻപായി വീട്ടിൽ തയ്യാറാക്കാവുന്ന ഈ മാർഗങ്ങളെ കുറിച്ച് അറിഞ്ഞിരിക്കുക.
മുടി കൊഴിച്ചിലിന് ഏറ്റവും നല്ല പ്രതിവിധികളിലൊന്നാണ് സവാള നീര്. ചെറുതായി അരിഞ്ഞു നീരെടുത്തതിന് ശേഷം തലയോട്ടിയിലും മുടിയിഴകളിലും നന്നായി തേച്ചുപിടിപ്പിക്കുക. ശേഷം മുപ്പതുമിനിറ്റ് കഴിഞ്ഞു ഇത് കഴുകി കളയാവുന്നതാണ്. മുടിക്ക് ഏറ്റവും അനുയോജ്യമായ ഒന്നാണ് കറ്റാര്‍വാഴ. മുടി വളര്‍ച്ചയെ ത്വരിതപ്പെടുത്താനിത് ഏറെ സഹായിക്കും. കറ്റാര്‍വാഴ പള്‍പ്പ് എടുത്ത് അത് തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. 20 മിനിട്ടിന് ശേഷം കഴുകി കളയുക.
Also read : മുടി കൊഴിച്ചിൽ; അറിഞ്ഞിരിക്കാം ചില കാര്യങ്ങൾ
മുടികൊഴിച്ചില്‍ ഇല്ലാതാക്കുന്നതിനും മുടി വളര്‍ച്ച ത്വരിതമാക്കുന്നതിനും സഹായിക്കുന്ന മറ്റൊന്നാണ് ആപ്പിള്‍ സിഡര്‍ വിനെഗര്‍. കുറച്ച് വെള്ളവുമായി മിക്‌സ് ചെയ്യുക. മുടി ഷാംപൂ ഉപയോഗിച്ച് കഴുകിയ ശേഷം ഇത് തലയില്‍ തേച്ച് തിരുമ്മുക. തുടര്‍ന്ന് നല്ലവെള്ളത്തില്‍ തല കഴുകി വൃത്തിയാക്കുക. തൈര്, തേന്‍, നാരങ്ങാനീര്, ഒലിവ് ഓയില്‍, കറുവാപ്പട്ട പൗഡര്‍ എന്നിവ ഉൾപ്പെടുത്തി ഒരു ഹെയര്‍പാക്ക് ഉണ്ടാക്കി തലയില്‍ തേച്ചുപിടിപ്പിച്ച ശേഷം 20 മിനിട്ട് കഴിഞ്ഞ് കഴുകി കളയാം.
Also read : മുടി കൊഴിച്ചിൽ തടയാൻ ഈ ഭക്ഷണങ്ങൾ പതിവാക്കാം
Post Your Comments