Latest NewsIndia

ദീപാവലി ആഘോഷം, അയോധ്യയിൽ സരയു നദി തീരത്ത് തെളിഞ്ഞത് ആറ് ലക്ഷം ദീപങ്ങള്‍

ക്ഷേത്ര നഗരമായ അയോധ്യ ഇന്നലെ ചരിത്രമെഴുതി. സരയുവിന്റെ തീരങ്ങളില്‍ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുളള ദീപോത്സവത്തില്‍ ആറ് ലക്ഷത്തോളം ദീപങ്ങള്‍ തെളിഞ്ഞു. ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയിരിക്കുകയാണ് ഇത്തവണത്തെ ദീപങ്ങള്‍. ആറ് ലക്ഷത്തോളം മണ്‍ചിരാതുകളാണ് സരയു നദി തീരത്ത് തെളിഞ്ഞത്. വിവിധ മേഖലകളില്‍ നിന്നുളളവര്‍ വിവിധ പരിപാടികള്‍ സംഘടപ്പിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്ന് ലക്ഷത്തോളം ദീപങ്ങളാണ് തെളിഞ്ഞത്.

കഴിഞ്ഞ വര്‍ഷത്തെ റെക്കോര്‍ഡ് മൂന്ന് ലക്ഷത്തി നൂറ്റി എണ്‍പത്താറ് മണ്‍ചിരാത് ആയിരുന്നു. ഇത്തവണ അത് ആറ് ലക്ഷത്തിലെത്തിയെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഡയറക്ടര്‍ ഇന്‍ഫോര്‍മേഷന്‍ ഷിഷിര്‍ പറഞ്ഞു. ഇത് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡായി പ്രതിനിധികള്‍ പ്രഖ്യാപിച്ചു. ഇത് ഒരു പുതിയ റെക്കോര്‍ഡാണ്. അയോധ്യക്കേസില്‍ വിധി വരാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് വിപുലമായ ദീപാവലി ആഘോഷങ്ങള്‍ ഒരുക്കിയത്.ദീപോത്സവത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മേല്‍നോട്ടം വഹിച്ചു.

മുന്‍ സര്‍ക്കാറുകള്‍ അയോധ്യയെ ഭയപ്പെട്ടിരുന്നു. ഒരിക്കലും ഇവിടെ വരാന്‍ ആഗ്രഹിച്ചില്ല. രണ്ടര വര്‍ഷത്തെ എന്റെ ഭരണകാലത്ത് ഞാന്‍ 18 തവണ അയോധ്യ സന്ദര്‍ശിച്ചു. ഞാന്‍ വരുമ്പോഴെല്ലാം ഞാന്‍ കൊണ്ടു വരുന്നു ഈ സ്ഥലത്തിനായി നൂറുകണക്കിന് രൂപയുടെ സ്‌കീമുകള്‍ നടപ്പാക്കിയെന്നും യോഗിപറഞ്ഞു.226 കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button