ന്യൂഡല്‍ഹി : സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ തിരിച്ചുവരവോടെ കോണ്‍ഗ്രസ് വീണ്ടും കരുത്താര്‍ജിയ്ക്കുന്നു. രാഹുല്‍ ഗാന്ധിയുമായി അടുപ്പമുള്ള യുവസംഘം പാര്‍ട്ടിയില്‍ നേടുന്ന മേല്‍ക്കൈക്കു കടിഞ്ഞാണിടാന്‍ സോണിയ വരുന്നതോടെ മുതിര്‍ന്ന നേതാക്കള്‍ക്കു സാധിക്കും.
Read Also : സംസ്ഥാന വ്യാപകമായി വ്യാപാരി ഹര്‍ത്താല്‍ : പ്രതിഷേധം സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച്
അധ്യക്ഷനെന്ന നിലയില്‍ രാഹുല്‍ യുവംഘത്തോടൊപ്പം പ്രവര്‍ത്തിക്കുമ്പോഴും സോണിയയുമായുള്ള അടുപ്പത്തിലൂടെ അഭിപ്രായരൂപവത്കരണത്തില്‍ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടിരുന്നു. എങ്കിലും രാഹുലിന്റെ പല തീരുമാനങ്ങളും യുവസംഘത്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു. സോണിയ അധ്യക്ഷയാവുന്നതോടെ മുതിര്‍ന്നനേതാക്കള്‍ക്കു പാര്‍ട്ടി തീരുമാനങ്ങളില്‍ കൂടുതല്‍ ഇടപെടാനാകും.
നെഹ്രുകുടുംബത്തിനു പുറത്തുനിന്നൊരാളെ അധ്യക്ഷസ്ഥാനത്തേക്കു കൊണ്ടുവരാന്‍ കോണ്‍ഗ്രസിനുമുന്നില്‍ അവസരമുണ്ടായിരുന്നു. നെഹ്രുകുടുംബത്തിനുള്ളില്‍ നിന്നൊരാളെയോ അവര്‍ നിര്‍ദേശിക്കുന്ന ആളെയോ അംഗീകരിക്കാന്‍ പ്രവര്‍ത്തകസമിതി ഒരുക്കമായിരുന്നു. രാഹുല്‍ സ്വന്തം രാജിയിലും മറ്റൊരാളെന്ന ആവശ്യത്തിലും ഉറച്ചുനിന്നപ്പോള്‍ പ്രവര്‍ത്തകസമിതിയില്‍ ആരും വേറെപേരു പറഞ്ഞില്ല.
സോണിയയോ പ്രിയങ്കാ ഗാന്ധിയോ നിര്‍ദേശിച്ചാലും പ്രവര്‍ത്തകസമിതി അംഗീകരിക്കുമായിരുന്നു. അവരും അതിനു ശ്രമിച്ചുമില്ല. പകരം, രാഹുലിന്റെ സമ്മതമുണ്ടെങ്കില്‍ അധ്യക്ഷയാവാം എന്നായിരുന്നു സോണിയയുടെ നിലപാട്. പ്രവര്‍ത്തകസമിതി തീരുമാനത്തില്‍ ഇടപെടില്ലെന്നു രാഹുല്‍ അറിയിച്ചതോടെ സോണിയ പദവി ഏറ്റെടുത്തു. മന്‍മോഹന്‍ സിങ്, എ.കെ. ആന്റണി, അഹമ്മദ് പട്ടേല്‍, പി. ചിദംബരം, ഗുലാം നബി ആസാദ്, പി.സി. ചാക്കോ തുടങ്ങിയ മുതിര്‍ന്ന നേതാക്കളെല്ലാം ഇതിനെ അനുകൂലിച്ചു
Post Your Comments