Latest NewsKeralaNews

സംസ്ഥാന വ്യാപകമായി വ്യാപാരി ഹര്‍ത്താല്‍ : പ്രതിഷേധം സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച്

കൊച്ചി; സംസ്ഥാനത്ത് വ്യാപാരി ഹര്‍ത്താല്‍. ഒക്ടോബര്‍29 ന് സംസ്ഥാന വ്യാപകമായി കടകളടച്ച് പണിമുടക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. വാറ്റ് നിയമത്തിന്റെ മറവില്‍ വ്യാപാരികളെ മാനസികമായി പീഡിപ്പിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് സമരം. അന്നേ ദിവസം ജില്ലാ കലക്ട്രേറ്റുകളിലേക്കും തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

Read Also : 250 വർഷം മുന്നിൽ കണ്ട് പുതിയ പാർലമെന്റ് മന്ദിരം പണിയുന്നു, പഴയ മന്ദിരത്തിൽ ഇനി വിവിധ ഓഫീസുകൾ പ്രവർത്തിക്കും

ഖജനാവിലേക്ക് വരുമാനമുണ്ടാക്കാന്‍ വ്യവസായികളെ പീഡിപ്പിക്കുന്ന തരത്തിലുള്ള ഹീനമായ നടപടികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഇതില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് സ്ഥാപനങ്ങള്‍ അടച്ചിട്ട് തെരുവില്‍ ഇറങ്ങുമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button