ചെന്നൈ: കേരളത്തിനു പുറമേ ഉപതെരഞ്ഞെടുപ്പു നടന്ന ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങളിലും കരുത്തു തെളിയിച്ച് ഭരണ പക്ഷ കക്ഷികൾ. തമിഴ്‌നാട്ടിലും തെലങ്കാനയിലും ഭരണ കക്ഷികള്‍ തിളക്കമാര്‍ന്ന വിജയമാണ് സ്വന്തമാക്കിയത്.ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലെ മോശം പ്രകടനത്തിനുശേഷം നടത്തിയ തിരിച്ചുവരവ് രണ്ടിടത്തും മുഖ്യമന്ത്രിമാര്‍ക്കു നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.
തമിഴ്‌നാട്ടില്‍ ഉപതെരഞ്ഞെടുപ്പു നടന്ന വിക്രവന്ദി, നന്‍ഗുണെരി സീറ്റുകള്‍ ഡി.എം.കെയില്‍നിന്നും കോണ്‍ഗ്രസില്‍നിന്നും പിടിച്ചെടുത്താണു മുഖ്യമന്ത്രി ഇടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള അണ്ണാഡി.എം.കെ. തിരിച്ചുവരവ് നടത്തിയത്.മേയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നടന്ന ഉപതെരഞ്ഞെടുപ്പിലും ഭരണകക്ഷി തകര്‍ന്നടിഞ്ഞിരുന്നു. സംസ്‌ഥാനത്തെ 39 ലോക്‌സഭാ സീറ്റുകളില്‍ ഒരിടത്തു മാത്രമാണു പാര്‍ട്ടി ജയിച്ചത്.
അഭയ കേസ്: ഫാ. തോമസ് കോട്ടൂര്‍ ഭീഷണിപ്പെടുത്തിയെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കോടതിയിൽ
22 നിയമസഭാ സീറ്റുകളില്‍ ഒന്‍പതെണ്ണത്തില്‍ മാത്രമായിരുന്നു ജയം. ഓഗസ്‌റ്റില്‍ വെല്ലൂര്‍ ലോക്‌സഭാ മണ്ഡലത്തിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ കൂടി തോല്‍വി പിണഞ്ഞതോടെ സര്‍ക്കാരിന്റെ ഭാവി പോലും തുലാസിലായി. എന്നാല്‍, ഇപ്പോഴത്തെ ആധികാരിക വിജയത്തോടെ 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാനാകുന്ന നിലയിലായി അണ്ണാഡി.എം.കെ.കോണ്‍ഗ്രസില്‍നിന്ന് ഹുസൂര്‍നഗര്‍ മണ്ഡലം പിടിച്ചെടുത്താണു തെലങ്കാനയില്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ടി.ആര്‍.എസ്. ഉപതെരഞ്ഞെടുപ്പില്‍ മിന്നുന്ന പ്രകടനം നടത്തിയത്.
കഴിഞ്ഞ വര്‍ഷം അവസാനം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 120 ല്‍ 100 ലേറെ സീറ്റുകള്‍ നേടിയായിരുന്നു ടി.ആര്‍.എസ്. അധികാരം നിലനിര്‍ത്തിയത്. എന്നാല്‍, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഈ തരംഗം നിലനിര്‍ത്തായില്ല. ആകെയുള്ള 19 ല്‍ 12 സീറ്റുകളിലേക്കു വിജയം ചുരുങ്ങി. ഉപതെരഞ്ഞെടുപ്പു വിജയത്തോടെ പാര്‍ട്ടിയിലും ഭരണത്തിലും തനിക്ക് എതിരാളികള്‍ ഇല്ലെന്ന സ്‌ഥിതി റാവു ഉറപ്പാക്കി.
Post Your Comments