Latest NewsKeralaIndia

ചാലക്കുടിയിൽ ഒന്നര വര്‍ഷം മുമ്പ് മരിച്ച അച്ഛനെ കൊന്നതെന്ന് മകന്റെ കുറ്റസമ്മതം

അമ്മയും അച്ഛനും തമ്മിലുണ്ടായ വഴക്കിനിടെ തന്റെ മര്‍ദനമേറ്റ് ബാബു മരിക്കുകയായിരുന്നു എന്നാണ് ബാലു വെളിപ്പെടുത്തിയത്.

തൃശൂര്‍: ഒന്നര വര്‍ഷം മുമ്പ് മരിച്ച അച്ഛനെ കൊന്നതെന്ന് മകന്റെ വെളിപ്പെടുത്തല്‍. ചാലക്കുടി കൊന്നക്കുഴി സ്വദേശി ബാബുവിന്റെ മരണത്തിലാണ് വഴിത്തിരിവ് സംഭവിച്ചിരിക്കുന്നത്. അമ്മയും അച്ഛനും തമ്മിലുണ്ടായ വഴക്കിനിടെ തന്റെ മര്‍ദനമേറ്റ് ബാബു മരിക്കുകയായിരുന്നു എന്നാണ് ബാലു വെളിപ്പെടുത്തിയത്.

സുകുമാരന്‍ നായര്‍ സ്ഥാനം ഒഴിയണം-മന്നം യുവജന വേദി

മറ്റൊരു കേസില്‍ അറസ്റ്റിലായപ്പോഴാണ് മകന്‍ ബാലുവിന്റെ കുറ്റസമ്മതം.ബാബു മരത്തില്‍നിന്ന് വീണ് മരിച്ചുവെന്നാണ് കരുതിയിരുന്നത്. ബൈക്ക് മോഷണക്കേസില്‍ അറസ്റ്റിലായപ്പോഴാണ് ബാലു പൊലീസിനോട് കുറ്റസമ്മതം നടത്തിയത്.

shortlink

Post Your Comments


Back to top button