ഇഞ്ചിയുടെ എരിവും മണവും എല്ലാം കൂടി അത് കടിക്കുന്നവരെ അൽപ്പം കുഴപ്പത്തിലാക്കുമെന്നത് നേരാണ്. എന്നാൽ ഇഞ്ചി തിന്നാൽ ഗുണങ്ങൾ അനവധിയാണെന്നാണ് പഠനങ്ങൾ പറയുന്നത്.
സ്വാദിഷ്ടവും ആരോഗ്യകരവുമായ ഭക്ഷണം ലഭിക്കാൻ പാകം ചെയ്യുമ്പോൾ അൽപ്പം ഇഞ്ചി കൂടീ ചേർത്താൽ മതിയെന്ന് പഴമക്കാർ പറയുന്നുണ്ട് . എന്തിനേറെ ഇഞ്ചിച്ചായക്ക് വരെ ആരാധകർ ഏറെയാണ്.എന്തായാലും ഇഞ്ചി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാലുള്ള ഗുണങ്ങൾ നമുക്കൊന്നു നോക്കാം.
അസിഡിറ്റിയെ തടയാൻ ഇഞ്ചിക്ക് കഴിവുണ്ടെന്നത് ഏറെക്കുറെ അംഗീകരിക്കപ്പെട്ട കാര്യമാണ്. സുരക്ഷിതവും പാർശ്വഫലങ്ങൾ ഇല്ലാത്തതുമാണിത് . എല്ലാ ദിവസവും ഓരോ കപ്പ് ഇഞ്ചിച്ചായ കുടിക്കുന്നത് അസിഡിറ്റിയെ ദൂരെ നിർത്താൻ സഹായിക്കും . ചായയ്ക്കൊപ്പമായതു കൊണ്ട് അധികം ബുദ്ധിമുട്ടുമില്ല . അസിഡിറ്റിയെ അകറ്റാൻ കഴിയുകയും ചെയ്യും.
Post Your Comments