കൊച്ചി : വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കോള്‍ കേരളയില്‍ സിപിഎം നേതാക്കളുടെ ബന്ധുക്കളെയും പ്രവര്‍ത്തകരെയും സ്ഥിരപ്പെടുത്താന്‍ ശ്രമമെന്ന ആരോപണത്തെ തുടർന്ന് ശക്തമായ നടപടിയുമായി ഹൈക്കോടതി. ഒരു വിഭാഗം കരാര്‍ നിയമനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ നീക്കം തടഞ്ഞു. കോടതി അനുമതിയില്ലാതെ പുതിയ ജീവനക്കാരെ നിയമിക്കുകയോ സ്ഥിരപ്പെടുത്തുകയോ ചെയ്യരുതെന്നു ഉത്തരവിൽ പറയുന്നു. സ്‌കോള്‍ കേരളയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഏതാനും ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. ഇതിനായുള്ള സർക്കാർ തീരുമാനം ഉപതെരഞ്ഞെടുപ്പിന് ശേഷം വരാനിരിക്കേയാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ് പുറത്തു വന്നത്.
ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹിമിന്റെ സഹോദരി, എസ്.എഫ്.ഐ മുന്‍ തിരുവനന്തപുരം ജില്ല സെക്രട്ടറി, പാര്‍ട്ടി പത്രത്തിലെ ജീവനക്കാരുടെ ഭാര്യമാര്‍, തിരുവനന്തപുരം കോര്‍പ്പറേഷനിലെ പാര്‍ട്ടി വാര്‍ഡ് കൗണ്‍സിലറുടെ സഹോദരി, സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറിയുടെ മകന്‍, ചാല ഏരിയ കമ്മറ്റി അംഗത്തിന്റെ ഭാര്യ, തൃശ്ശൂരില്‍ നിന്നുള്ള പാര്‍ട്ടി അംഗം, തിരുവനന്തപുരം ജില്ലയിലെ ഒരു ബ്രാഞ്ച് സെക്രട്ടറി, 15ഓളം പാര്‍ട്ടി മെംബര്‍മാര്‍ എന്നിവരെ സ്ഥിരപ്പെടുത്താനുള്ള നീക്കം നടന്നുവെന്നാണ് റിപ്പോർട്ട്.
Post Your Comments