Latest NewsIndiaNews

ഐഎൻഎക്‌സ് മീഡിയ കള്ളപ്പണക്കേസിൽ ചിദംബരത്തെ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ വിട്ടു; കൂടുതൽ വിവരങ്ങൾ പുറത്ത്

ന്യൂഡൽഹി: ഐഎൻഎക്‌സ് മീഡിയ കള്ളപ്പണക്കേസിൽ ചിദംബരത്തെ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ വിട്ടു. ഈമാസം മുപ്പത് വരെയാണ് കസ്റ്റഡി കാലാവധി. ഡൽഹി റോസ് അവന്യു കോടതിയുടേതാണ് നടപടി.

ALSO READ: ഉപതെരഞ്ഞെടുപ്പ്: രണ്ട് മണ്ഡലങ്ങളിൽ സംഭവിച്ചത് എൽ.ഡി.എഫിന്റെ വിജയമല്ല, കോൺഗ്രസിന്റെ പരാജയമാണ്; തുറന്നടിച്ച് കെ.സുധാകരൻ

നവംബർ നാലിന് ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും. എന്നാൽ, ഹൈദരാബാദിൽ ചികിൽസ ലഭ്യമാക്കണമെന്ന ചിദംബരത്തിന്റെ ആവശ്യം തള്ളി. ആവശ്യമെങ്കിൽ ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ ചികിൽസ ലഭ്യമാക്കാൻ കോടതി നിർദേശം നൽകി. ചിദംബരം സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഡൽഹി ഹൈക്കോടതി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിലപാട് തേടി.

ALSO READ: ഹരിയാനയിൽ കൊട്ടിഘോഷിക്കുന്നത് പോലെ കോൺഗ്രസിനല്ല മുന്നേറ്റം, പകരം ഈ പാർട്ടികളാണ് താരങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button