കാസര്‍കോട്: വിശ്വാസികള്‍ക്കൊപ്പം നിന്നാൽ വോട്ടു കിട്ടുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ ജനത്തിന്റെ മനസ്സിലിരിപ്പ് കാണാൻ കഴിഞ്ഞില്ല. മഞ്ചേശ്വരം സിപിഎം സ്ഥാനാര്‍ത്ഥി ശങ്കര്‍ റേ പറഞ്ഞു. ബിജെപിയിൽ നിന്ന് വോട്ടുകൾ വന്നില്ല. പ്രതീക്ഷിച്ച ഫലമല്ല ലഭിച്ചത്. രണ്ടാം സ്ഥാനമെങ്കിലും പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: ബ്രെക്സിറ്റ് കരാർ: കരാറിന് അംഗീകാരം ലഭിച്ചതിനുള്ള ആവേശത്തിൽ ജോണ്സണ് തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നു
വിശ്വാസികളുടെ അട്ടിപ്പേറവകാശം ആരുടെയും കുത്തകയല്ലെന്നും ഇടതു സ്ഥാനാര്‍ത്ഥി വിശ്വാസിയായതില്‍ ആര്‍ക്കാണ് പ്രശ്നമെന്ന് ചോദിച്ച്, മുഖ്യമന്ത്രി പിണറായി വിജയന് വരെ ശങ്കര്‍ റേക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ പ്രതീക്ഷിച്ച രീതിയില്‍ വോട്ടുകള്‍ നേടാന്‍ ശങ്കര്‍ റേക്ക് സാധിച്ചില്ല. അടിയൊഴുക്ക് ഉണ്ടായില്ല. ആചാരാനുഷ്ഠാനങ്ങളിൽ പങ്കെടുക്കുന്ന ആളെന്ന നിലയിൽ പാർട്ടിക്കതീതമായി കിട്ടുമെന്ന പ്രതീക്ഷിച്ച വോട്ട് കിട്ടിയില്ല. എല്‍ഡിഎഫ് വോട്ട് മറിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് സ്ഥാനാര്‍ത്ഥി എംസി കമറുദ്ദീന് 7923 വോട്ടിന് വിജയിച്ചപ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി 57484 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനത്തുള്ള ശങ്കര്‍ റേക്ക് 38233 വോട്ടുകള്‍ മാത്രമാണ് നേടാനായത്.
Post Your Comments