Latest NewsKeralaNews

വീട് വാടകക്ക് എടുത്ത് കഞ്ചാവ് വില്പന നടത്തിയ യുവാക്കള്‍ തലസ്ഥാന നഗരം കേന്ദ്രമായി പ്രവര്‍ത്തിയ്ക്കുന്ന കഞ്ചാവ് ലോബിയുടെ മുഖ്യകണ്ണികള്‍

തിരുവനന്തപുരം : വീട് വാടകക്ക് എടുത്ത് കഞ്ചാവ് വില്പന നടത്തിയ യുവാക്കള്‍ തലസ്ഥാന നഗരം കേന്ദ്രമായി പ്രവര്‍ത്തിയ്ക്കുന്ന കഞ്ചാവ് ലോബിയുടെ മുഖ്യകണ്ണികള്‍. സംഘത്തിലെ മൂന്ന് പേരെ സിറ്റി ഷാഡോ പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിന്‍കര മഞ്ചവിളാകം സ്‌കൂളിന് സമീപം വാടകക്ക് താമസിക്കുന്ന വിഷ്ണു (19) സഹോദരന്‍ അനന്തു (20)പള്ളിച്ചല്‍ പുന്നമൂട് സ്‌കൂളിന് സമീപം തുഷാര ഭവനില്‍ ഷാന്‍ (18) പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാള്‍, എന്നിവരെയാണ് ശ്രീകാര്യം പോലീസ് അറസ്റ്റു ചെയ്തത്.

Read Also : കൊച്ചിയിൽ വൻ മയക്കു മരുന്ന് വേട്ട : യുവാവ് പിടിയിൽ

ചെറുസംഘങ്ങളായി തിരിഞ്ഞ് തിരുവനന്തപുരത്ത് പല സ്ഥലങ്ങളിലും വീട് വാടകക്ക് എടുത്ത് സ്‌കൂള്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുകയാണ് ഇവരുടെ രീതി. ഫോണ്‍ മുഖാന്തിരം വിളിക്കുന്നവര്‍ക്കാണ് ഇവര്‍ കഞ്ചാവ് വില്‍പ്പന നടത്തിവന്നിരുന്നത്. ഫോണില്‍ അപരിചിതര്‍ക്കൊ, വിശ്വാസമില്ലാത്തവര്‍ക്കൊ ഇവര്‍ കഞ്ചാവ് നല്‍കാറില്ലായിരുന്നു. ഇവരുടെ പക്കല്‍ നിന്ന് ഇരുന്നൂറു രൂപക്കുള്ള 128-ഓളം കഞ്ചാവ് പൊതികളാണ് കണ്ടെടുത്തത്. നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ വീടുമാറി അടുത്ത സ്ഥലത്തേക്ക് മാറുകയാണ് ഇവരുടെ രീതി. പോലീസ് പിടികൂടാതിരിക്കാനായി, ചെറുസംഘങ്ങളായി തിരിഞ്ഞ് നഗരത്തിലെ പല സ്ഥലങ്ങളിലായി ചെറിയ കാലയളവില്‍ വീട് വാടകക്കെടുത്താണ് ഇവര്‍ കഞ്ചാവ് വില്‍പ്പന നടത്തിവന്നിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button