വിവാഹജീവിതത്തില്‍ ഉണ്ടാകുന്ന ചില വാശികള്‍ വിവാഹമോചനത്തിന്റെ വക്കില്‍ എത്താറുണ്ട്. വിവാഹബന്ധത്തിലെ വാശികളെക്കുറിച്ച് തുറന്നെഴുതിയിരിക്കുകയാണ് ഡോ. ഷിനു ശ്യാമളന്‍. ഇത്തരം വാശികളെക്കുറിച്ച് ദമ്പതികള്‍ പുനര്‍ചിന്തിക്കുന്നത് നല്ലതാണെന്നാണ് ഡോക്ടറുടെ കുറിപ്പ്. ലൈംഗിക ജീവിതം ഭയത്തോടെയും കുട്ടികള്‍ ഉണ്ടാക്കുവാന്‍ വേണ്ടി മാത്രമുള്ള ഒരു പ്രക്രിയയായി മാത്രം കാണുന്നവരുണ്ട് എന്നത് പറയാതെ വയ്യ. വിദ്യാഭാസ കാലയളവില്‍ മതിയായ ലൈംഗിക വിദ്യാഭാസം നല്‍കുകയും എതിര്‍ലിംഗത്തില്‍ പെട്ടവരോട് നല്ല രീതിയില്‍ ഇടപഴകാനും വിദ്യാഭാസം കൊണ്ടാകണമെന്നും ഡോ. ഷിനു പറയുന്നുണ്ട്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
വിവാഹബന്ധങ്ങളിൽ പലതരത്തിലുള്ള വാശികൾ കാണാറുണ്ട്. വാക്കുകൾ കൊണ്ട് വാശിയും ദേഷ്യവും പറഞ്ഞു തീർക്കുന്നവർ. പാത്രമെറിഞ്ഞും ഒരു ബോധവുമില്ലാതെ കുട്ടികളുടെ മുന്നിൽ നിന്ന് വരെ വഴക്ക് കൂടുന്ന മറ്റ് ചിലർ. ഇതൊന്നുമല്ലെങ്കിൽ കിടക്ക വരെ വഴക്കും വാശിയും എത്തിക്കുന്നവർ.
അത്തരത്തിൽ അതിശയിപ്പിക്കുന്ന ഒന്നാണ് കിടക്ക പങ്കിടില്ല എന്ന ചിലരുടെ വാശി. പ്രത്യേകിച്ചു സ്ത്രീകളാണ് ഈ തരത്തിൽ വാശി കാണിക്കുന്നത്. ദിവസങ്ങൾ മുതൽ മാസങ്ങൾ വരെ പുരുഷനോട് അത്തരത്തിൽ വാശി തീർക്കുന്ന സ്ത്രീകൾ.
അതേ സമയം മറ്റ് ചില സ്ത്രീകളുണ്ട്. ഏത് വഴക്കും ഒരു ചെറു ചുംബത്തിൽ പോലും മറക്കുന്നവൾ. അവർക്കൊക്കെ മുകളിൽ പറഞ്ഞത് പോലെയുള്ള വാശി തീർക്കൽ നടക്കില്ല.
ലൈംഗിക ജീവിതം ഭയത്തോടെയും കുട്ടികൾ ഉണ്ടാക്കുവാൻ വേണ്ടി മാത്രമുള്ള ഒരു പ്രക്രിയയായി മാത്രം കാണുന്നവരുണ്ട് എന്നത് പറയാതെ വയ്യ. വിദ്യാഭാസ കാലയളവിൽ മതിയായ ലൈംഗിക വിദ്യാഭാസം നൽകുകയും എതിർലിംഗത്തിൽ പെട്ടവരോട് നല്ല രീതിയിൽ ഇടപഴകാനും വിദ്യാഭാസം കൊണ്ടാകണം.
ബോയ്സ് സ്കൂൾ ഗൽസ് സ്കൂൾ എന്നിങ്ങനെ കുട്ടികളെ വേർതിരിച്ചുള്ള സ്കൂളുകളിൽ വിടേണ്ടതുണ്ടോ? അത് അവരിൽ മറ്റ് വിഭാഗത്തോടുള്ള പെരുമാറ്റത്തിൽ ഒരു വേർതിരിവോ ഭയമോ ഉണ്ടാക്കുന്നുണ്ടോ? അത്തരത്തിൽ നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ? എല്ലാവരിലുമില്ലെങ്കിലും അത്തരം സ്കൂളുകളിൽ പഠിച്ചവരിൽ ചിലരിൽ അത്തരത്തിൽ ഒരു ആശങ്ക കണ്ടിട്ടുണ്ട്.
കുട്ടികളുടെ മുന്നിൽ വെച്ചു വഴക്കും കൂടരുത്. അതവരുടെ മാനസിക വർച്ചയെ ബാധിക്കാം. അവർ സന്തോഷത്തോടെ വളരട്ടെ. അവരുടെ കുഞ്ഞു മനസ്സിൽ തീ കോരിയിടരുത്. കുഞ്ഞു മനസ്സിലെ മുറിവുകൾ വലുതാവുമ്പോൾ എങ്ങനെ വഴിമാറുമെന്ന് പറയുവാൻ സാധിക്കില്ല.
അധിക നാൾ ഭർത്താവിനെയോ ഭാര്യയെയോ “പട്ടിണി”ക്കിട്ട് വാശി തീർക്കുന്ന എല്ലാ വിവാഹബന്ധത്തിലും ഒരു പുനർ ചിന്ത നല്ലതാണ്. വല്ലപ്പോഴും ഇത്തിരി “കഞ്ഞി” എങ്കിലും കൊടുക്കുക. പട്ടിണിക്കിട്ട് ആളെ കൊല്ലരുത് ?.
(ഒ. പി യിൽ നിന്ന് ഈ ആഴ്ച്ചയിൽ കേട്ട കഥകളിൽ നിന്ന് ഒരേട് പങ്കു വെയ്ക്കുന്നു.)
ഡോ. ഷിനു
https://www.facebook.com/Drshinuofficial/photos/a.1460266424056892/2579702592113264/?type=3&__xts__%5B0%5D=68.ARDW6TqFvDu_-XUj1FqIjy6F2q0U-OnJmh0rh9nQtdqDkv8G32xWCZVmijS77k0DsHZ5lkSR_v6BlPVWKTHyBR0r06HRJMifG1D1HVTNeLjx1rfz_HOf-6dovAtkSCOaw_CUNM3EKjPkALKAEj3cMm3vrHWktHRq1aXa1sHY9ivD01i5bZow1eX9xeAtolnwD0iww5mKBaPeeJdG6ftqDbe01R0UVFisPjo0rJ1-ouYmBgfPyNT56t1dZJI_LdWjXn9hhnFQLeuvOxCursWbG048wtOy7wHbbra3mFj_XVqKFRlhgODhQZ5MbLuAdM1nGZm3rakcdh4t_rRkdm-CMcsVrtCD&__tn__=-R
Post Your Comments