
പുഷ്പങ്ങൾ എല്ലാവർക്കും ഇഷ്ടമാണ് .എല്ലാ മംഗള കാര്യങ്ങളിലും പുഷ്പങ്ങളുടെ സാന്നിധ്യമുണ്ടാകും. അതുപോലെ നമ്മൾ ദൈവ സന്നിധിയിലും പുഷ്പങ്ങൾ അർപ്പിക്കാറുണ്ട്. നമ്മള്‍ ആരാധനാ സൂചകമായാണ് ദൈവങ്ങൾക്ക് മുന്നിൽ പൂക്കള്‍ സമര്‍പ്പിക്കുന്നത്.. വ്യത്യസ്ഥ ദേവന്മാര്‍ക്കും ദേവിമാര്‍ക്കും അര്‍പ്പിക്കപ്പെടുന്ന പുഷ്പങ്ങള്‍ക്ക് വ്യത്യസ്ഥമായ പ്രാധാന്യമാണുള്ളത്. ജമന്തി, ചെമ്പരത്തി, താമര തുടങ്ങിയവ ഇന്ത്യയില്‍ ദേവ പൂജകള്‍ക്ക് ഉപയോഗിക്കപ്പെടുന്നവയാണ്. പുഷ്പങ്ങള്‍ നമുക്ക് പോസിറ്റീവ് ഊര്‍ജ്ജം നല്കുമെന്നും, അവയുടെ തെളിഞ്ഞ നിറവും സുഗന്ധവും ദേവന്മാരെ ആകര്‍ഷിക്കുകയും നമ്മുടെ മേല്‍ അനുഗ്രഹങ്ങള്‍ ചൊരിയുമെന്നും വിശ്വസിക്കപ്പെടുന്നു.
കീടങ്ങളയും മറ്റും അകറ്റി നിര്‍ത്താന്‍ കഴിവുള്ള അരോചകമായ ഗന്ധമുള്ള പുഷ്പമാണ് ചെണ്ടുമല്ലി . ഈ പുഷ്പം കൊണ്ടുള്ള ഹാരങ്ങള്‍ ഹിന്ദു ദൈവങ്ങള്‍ക്ക് അര്‍പ്പിക്കുകയും, മാലകളായി വീടുകള്‍ അലങ്കരിക്കാനും ഉപയോഗിക്കുന്നു.ഔഷധഗുണങ്ങളുമുള്ള ചെമ്പരത്തി കാളി ദേവിക്കും, ഗണപതിക്കും അര്‍പ്പിക്കുന്നു. ശത്രുനാശത്തിനും ജീവിതത്തില്‍ അഭിവൃദ്ധി നേടാനും ചെമ്പരത്തി സഹായിക്കും എന്നാണ് വിശ്വാസം.ഒരു പ്രകൃതിദത്ത ലൈംഗികോത്തേജകമായി പ്രവര്‍ത്തിക്കും എന്നതിനാല്‍ റോസാദളങ്ങള്‍ നവ വധൂവരന്മാരുടെ കിടക്കയില്‍ വിതറാറുണ്ട്. റോസ് മനസിനെ ശാന്തമാക്കുകയും ക്ഷീണവും സമ്മര്‍ദ്ദവും കുറയ്ക്കുകയും ചെയ്യുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു. വൈകാരികമായ ഉണര്‍ച്ചയ്ക്കും ഇത് സഹായിക്കും എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.ദൈവീകമായ സൗന്ദര്യത്തിന്‍റെയും വിശുദ്ധിയുടെയും പ്രതീകമാണ് താമര.താമരദളങ്ങള്‍ ആത്മാവിന്‍റെ വികാസത്തെ പ്രതീകവത്കരിക്കുന്നു. ബുദ്ധിസത്തില്‍ അനാദിയായ വിശുദ്ധിയുടെ രൂപം കൊള്ളലിനെയാണ് താമര പ്രതീകവത്കരിക്കുന്നത്.വിഷ്ണു, ബ്രഹ്മാവ്, ലക്ഷ്മി, സരസ്വതി എന്നീ ദേവീദേവന്മാര്‍ക്കാണ് താമര പ്രധാനമായും അർപ്പിക്കുന്നത്.
Post Your Comments