ജിലേബി ഇഷ്ടമില്ലാത്തവര്‍ ചുരുക്കമായിരിക്കും. ഇനി ഒരു ജിലേബി കഴിക്കണമെന്ന് തോന്നിയാല്‍ ബേക്കറിയിലേക്ക് ഓടേണ്ട. ഇതാ നല്ല മധുരമൂറുന്ന ജിലേബി വീട്ടില്‍ തന്നെ തയ്യാറാക്കാം
ചേരുവകള്‍
മൈദ – 2 കപ്പ്
തൈര് – 2 ടേബിള്‍ സ്പൂണ്‍
പഞ്ചസാര – 2 കപ്പ്
അരിപ്പൊടി – അര കപ്പ്
മഞ്ഞള്‍ പൊടി/ ഫുഡ് കളര്‍ – ആവശ്യത്തിന്
ബേക്കിങ് പൗഡര്‍ -പാകത്തിന്
എണ്ണ, ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മൈദയില്‍ തൈരും അല്‍പ്പം വെള്ളവും ചേര്‍ത്ത് നല്ല മയത്തില്‍ കലക്കി തലേ ദിവസം വെക്കുക. പിറ്റേന്ന് ഈ മിശ്രിതത്തിലേക്ക് അരിപ്പൊടി, മഞ്ഞള്‍പ്പൊടി അല്ലെങ്കില്‍ ഫുഡ് കളര്‍, ആവശ്യത്തിന് ഉപ്പ്, ബേക്കിംഗ് പൗഡര്‍ എന്നിവ ചേര്‍ത്ത് നന്നായി മിക്സിയില്‍ അടിച്ചെടുക്കുക.
ALSO READ: നിങ്ങള്‍ തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ തക്കാളി സൂപ്പ് പരീക്ഷിക്കൂ…
രണ്ട് കപ്പ് പഞ്ചസാരയില്‍ ഒരു കപ്പ് വെള്ളം ചേര്‍ത്ത് പഞ്ചസാര പാന തയ്യാറാക്കി വക്കുക. തുടര്‍ന്ന് ഒരു പ്ലാസ്റ്റിക് കവര്‍ കോണ്‍ ആകൃതിയില്‍ മടക്കി മിക്സിയില്‍ അടിച്ച മിശ്രിതം നിറക്കുക. പാനില്‍ എണ്ണ ചൂടാക്കിയ ശേഷം, കോണാകൃതിയിലാക്കിയ കവറിന്റെ കൂര്‍ത്ത അറ്റം ആവശ്യത്തിന് വലിപ്പത്തില്‍ മുറിച്ച് ഇഷ്ടമുള്ള ഷേപ്പില്‍ ജിലേബി വറുത്തെടുക്കാം. വറുത്തുകോരുന്ന ജിലേബി പഞ്ചസാരപ്പാനിയില്‍ മുക്കി വെക്കുക.
Post Your Comments