Latest NewsKerala

വളർത്തു നായ തനിക്കെതിരെ കുരച്ചതിന് വടിവാള്‍ കൊണ്ടു വെട്ടി, ഉടമയ്ക്കും മർദ്ദനം

അജിത് റോഡിലൂടെ പോയപ്പോള്‍ ഐശ്വര്യ ഭവനില്‍ സന്തോഷ് കുമാറിന്റെ വളര്‍ത്തു നായ കുരച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം.

തിരുവല്ല: വളര്‍ത്തുനായയെ വടിവാള്‍ കൊണ്ടു വെട്ടിയതിനും വീട് ആക്രമിച്ചതിനും സഹോദരങ്ങള്‍ക്കെതിരെ കേസ്. നന്നൂര്‍ പല്ലവിയില്‍ അജിത് (40), സഹോദരന്‍ അനില്‍ (35) എന്നിവര്‍ക്കെതിരെയാണ് തിരുവല്ല പൊലീസ് കേസെടുത്തത്. ശനിയാഴ്ച വൈകിട്ട് 4 മണിക്കാണ് സംഭവം നടന്നത്. അജിത് റോഡിലൂടെ പോയപ്പോള്‍ ഐശ്വര്യ ഭവനില്‍ സന്തോഷ് കുമാറിന്റെ വളര്‍ത്തു നായ കുരച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം.

ലോക്സഭാ ഫലം കൃത്യമായി പ്രവചിച്ച ഇന്ത്യാടുഡെ മൈ ഇന്ത്യ ആക്സിസ് മഹാരാഷ്ട്രയിൽ പ്രവചിക്കുന്നത് വ്യത്യസ്തമായ ഈ ഫലം

കുര നിര്‍ത്താത്തതിനെ തുടര്‍ന്ന് ഇയാള്‍ പ്രകോപിതനായി കാര്‍പോര്‍ച്ചില്‍ കയറി നായയെ അടിച്ചു. തടയാനെത്തിയ സന്തോഷ് കുമാറിനെയും മര്‍ദിച്ചു. മടങ്ങിപ്പോയ അജിത് സഹോദരന്‍ അനിലുമായെത്തി വീണ്ടും ആക്രമണം നടത്തിയെന്ന് പൊലീസ് പറഞ്ഞു. മൃഗാവകാശ സമിതിയായ എസ്പിസിഎയും (സൊസൈറ്റി ഫോര്‍ ദ് പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍സ്) സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.നായയുടെ ശരീരത്തില്‍ 5 വെട്ടുകള്‍ ഉണ്ട്. പൂട്ടിയിട്ടിരുന്നതു കാരണം ഇതിന് രക്ഷപ്പെടാനും കഴിഞ്ഞില്ല.

വ്യാജ  സെക്‌സ് സിഡി വിവാദ കേസില്‍ സാക്ഷികളെ ഭീഷണിപ്പെടുത്തുന്നു, മുതിർന്ന കോൺഗ്രസ് നേതാവും ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഗലിനെതിരെ സിബിഐ കുരുക്ക് മുറുകുന്നു

ഇതിന്റെ കരച്ചില്‍ കേട്ട് പുറത്തിറങ്ങിയ വീട്ടുകാര്‍ ചോരയില്‍ മുങ്ങിയ പട്ടിയെയാണ് കണ്ടത്. മുറിവേറ്റ നായയെ വീട്ടുകാര്‍ മൃഗാശുപത്രിയില്‍ എത്തിച്ച്‌ ചികിത്സിച്ചു.ഇതിനിടയില്‍ രണ്ടുപേരും മഴുകൊണ്ട് രണ്ടു കാറുകളിലും വെട്ടി.സന്തോഷ് കുമാറിന്റെ കാര്‍, ടിവി, വീട്ടുപകരണങ്ങള്‍ എന്നിവയും നശിപ്പിച്ചതായും പരാതിയുണ്ട്. സംഭവത്തിലെ പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് സിഐ കെ. ബൈജു കുമാര്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button