ലഡാക്ക്: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധക്കളമായ സിയാച്ചിന്‍ വിനോദ സന്ദര്‍ശകര്‍ക്കായി തുറന്നു നല്കി കേന്ദ്ര സർക്കാർ. കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിയാച്ചിന്‍ പ്രദേശം വിനോദ സഞ്ചാരികള്‍ക്കായി തുറന്നിട്ടുണ്ടെന്നും മുഴുവന്‍ പ്രദേശവും വിനോദ സഞ്ചാര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാമെന്നും രാജ് നാഥ് സിംഗ് അറിയിച്ചു. ട്വിറ്ററിലൂടെ ആണ് രാജ്‌നാഥ് സിംഗ് ഇക്കാര്യം അറിയിച്ചത്.ലോകത്തെ ഏറ്റവും ഉയര്‍ന്ന സൈനിക താവളമായാണ് സിയാച്ചിന്‍ അറിയപ്പെടുന്നത്.
15,000 അടിയിലധികം ഉയരത്തിലാണ് കുമാര്‍ പോസ്റ്റ്. പാര്‍ടാപൂരിലെ ബേസ് ക്യാമ്പില്‍ നിന്ന് 11,000 അടി ഉയരത്തില്‍ സഞ്ചാരികള്‍ക്ക് കുമാര്‍ പോസ്റ്റിലേക്ക് പോകാം.സൈന്യത്തിന്റെ നിയന്ത്രണത്തോടെയായിരിക്കും സഞ്ചാരികളെ സിയാച്ചിനിലേക്ക് കടത്തിവിടുക. കടുത്ത തണുപ്പുള്ള സിയാച്ചിന്‍ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധക്കളമാണ്. ആയിരക്കണക്കിന് ഇന്ത്യന്‍ സൈനികരാണ് സിയാച്ചിനില്‍ തമ്പടിച്ചിരിക്കുന്നത്. സുരക്ഷാ പ്രശ്നത്തെ തുടര്‍ന്നാണ് സാധാരണക്കാര്‍ക്ക് ഇവിടേക്ക് പ്രവേശനം നിഷേധിച്ചിരുന്നത്.
Ladakh has tremendous potential in Tourism. Better connectivity in Ladakh would certainly bring tourists in large numbers.
The Siachen area is now open for tourists and Tourism. From Siachen Base Camp to Kumar Post, the entire area has been opened for Tourism purposes.
— Rajnath Singh (@rajnathsingh) October 21, 2019
Post Your Comments