Latest NewsIndiaNews

2023 ഓടെ റെയില്‍വേ ലൈനുകള്‍ പൂര്‍ണമായും വൈദ്യൂതീകരിക്കാന്‍ പദ്ധതി; ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാനും തീരുമാനം

ന്യൂഡല്‍ഹി: 2023 ആകുമ്പോഴേക്കും റെയില്‍വേ ലൈനുകള്‍ പൂര്‍ണ്ണമായും വൈദ്യുതീകരിക്കാന്‍ പദ്ധതി തയ്യാറാക്കി ഇന്ത്യന്‍ റെയില്‍വെ. ഇതിലൂടെ 13,500 കോടി രൂപ ലാഭമുണ്ടാക്കാന്‍ സാധിക്കുമെന്ന് റെയില്‍വെ വിലയിരുത്തുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ തന്നെ 30,964 റൂട്ട് കിലോമീറ്റര്‍ വൈദ്യുതീകരിക്കാന്‍ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇനി 38,000 റൂട്ട് കിലോമീറ്റര്‍ കൂടി ബാക്കിയുണ്ട്. കേന്ദ്ര സര്‍ക്കാര്‍ റെയില്‍വേ ബോര്‍ഡ് അംഗങ്ങളുടെ എണ്ണം നാലിലൊന്നായി കുറക്കാനിരിക്കുന്നതിനിടെയാണ് പുതിയ തീരുമാനം.

നിലവില്‍ 200 അംഗങ്ങളുള്ള ബോര്‍ഡിന്റെ അംഗസംഖ്യ 150 ആക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഡയറക്ടര്‍ തസ്തികയിലും മുകളിലുമുള്ള 50 പേരെ വിവിധ മേഖലകളിലേക്ക് സ്ഥലം മാറ്റാനാണ് തീരുമാനം. റെയില്‍വേയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ ഇക്കാര്യം നേരത്തെ പ്രഖ്യാച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button