നാവില്‍ അതികഠിനമായ വേദനയും ചുവപ്പ് നിറവും കാരണം 60കാരന് ഡോക്ടറുടെ അടുത്തെത്തി. സിംഗപൂര്‍ സ്വദേശിയാണ് പരിശോധനയ്ക്കായി ആശുപത്രിയിലെത്തിയത്. ഇയാളുടെ നാവ് കണ്ടപ്പോള്‍ തന്നെ കാര്യമായെന്തോ ഉണ്ടെന്ന് ഡോക്ടര്‍മാര്‍ക്ക് മനസിലായി. കാരണം സാധാരണ നാവ് പോലെ അല്ലായിരുന്നു അയാളുടേത്. തിരിച്ചറിയാവുന്ന രീതിയിലുള്ള വ്യത്യാസമുണ്ടായിരുന്നു. നല്ല ചുവപ്പു നിറം പ്രകടമായിരുന്നു. ഡോക്ടര്‍മാര്‍ ഇയാളെ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോഴാണ് അമ്പരന്നത്. അറുപതുകാരന് നാവിന് രുചി അറിയാനുളള കഴിവ് നഷ്ടപ്പെട്ടിരിക്കുന്നു. അതായത് ‘taste buds’ ഇല്ലാതായിരിക്കുന്നു. ‘Atrophic glossitis’ എന്ന രോഗാവസ്ഥയാണ് ഇയാള്‍ക്കെന്ന് നാഷണല്‍ യൂണിവേഴ്സ്റ്റി ഓഫ് സിംഗപൂരിലെ ഡോക്ടര്‍മാരും പറഞ്ഞു.
ഇതാണ് നാക്കിന്റെ നിറം മാറാനും വേദനയ്ക്കും നീറ്റലിനും കാരണമായത്. ആറ് മാസത്തോളം പഴകിയിരുന്നു ഈ അവസ്ഥ. ഈ രോഗം ഇയാളില്‍ വരാനുണ്ടായ കാരണവും ഡോക്ടര്‍മാര്‍ കണ്ടെത്തി. vitamin B12- ന്റെ അളവ് ഇയാളില്‍ വളരെ കുറവായിരുന്നു. അനീമിയയും ഉണ്ടായിരുന്നു. അതേസമയം ഒരു മാസം കൊണ്ട് ശരീരത്തില്‍ vitamin B12-ന്റെ അളവ് കൂട്ടി ഇയാളുടെ നാവ് പഴയരൂപത്തിലാക്കിയെടുത്തു ഡോക്ടര്‍മാരുടെ സംഘം.
Post Your Comments