ദുബായ് : ദുബായില്‍ ബഹുനില കെട്ടിടത്തിനു മുകളില്‍ നിന്നും താഴേയ്ക്കു വീണ മലയാളി യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. എലവേറ്റര്‍ (ലിഫ്റ്റ്) മെക്കാനിക്കായ തൃശൂര്‍ സ്വദേശി ഫ്‌ളേറ്റിന്‍ ബേബിയാണ് രക്ഷപ്പെട്ടത്. ബഹുനില കെട്ടിടത്തിന്റെ 26-ാം നിലയില്‍ അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരിക്കെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ലിഫ്റ്റ് അഞ്ചാം നിലയിലേയ്ക്ക് പതിക്കുകയും ഫ്‌ലേറ്റിന്റെ ഇടതു കൈ അറ്റുപോകുകയും ചെയ്തു.
Read Also : ജാവലിന്‍ ത്രോ തലയില്‍ പതിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവം; കൂടുതല്‍ അന്വേഷണം നടത്തണമെന്ന് അഞ്ജു ബോബി ജോര്‍ജ്
26-ാം നിലയില്‍ നിന്ന് ലിഫ്റ്റ് അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരിക്കെയുണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്ന് അഞ്ചാം നിലയിലേയ്ക്ക് താന്‍ പതിക്കുകയായിരുന്നുവെന്ന് ഫ്‌ലേറ്റിന്‍ ബേബി പറഞ്ഞു. പിന്നീട് എനിക്കൊന്നും ഓര്‍മിയില്ല. ലിഫ്റ്റിന്റെ ഇരുമ്പുപാളി വീണ് ഇടതു കൈ മുട്ടിന് താഴെ അറ്റുവീണു. കൂടെ ജോലി ചെയ്തിരുന്നവര്‍ സഹായത്തിനായി മുറവിളി കൂട്ടുന്നത് കേട്ടിരുന്നു. സൈറ്റിലുണ്ടായിരുന്ന ഒരു പുരുഷ നഴ്‌സ് ഉടന്‍ ആംബുലന്‍സ് വിളിച്ചു ഫ്‌ലേറ്റിനെ കയറ്റി ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി.
അറ്റുപോയ കൈ അഞ്ചാം നിലയില്‍ നിന്ന് കണ്ടെത്തി ഐസ് പെട്ടിയിലിട്ടാണ് ആശുപത്രിയിലെത്തിച്ചത്. ഡോ.ഹാമദ് ബദാവി, ഡോ.മുഹമ്മദ് അലി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഉടന്‍ തന്നെ കൈ തുന്നിച്ചേര്‍ക്കുകയും രക്തയോട്ടം സാധ്യമാക്കുകയും ചെയ്തു. നാലു മണിക്കൂറെടുത്താണ് കൈ തുന്നിച്ചേര്‍ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. ഇത്തരം സാഹചര്യത്തില്‍ രോഗിയുടെ ആരോഗ്യ സ്ഥിതി വളരെ ഗുരുതരമായിരിക്കുമെന്നതാണ് വെല്ലുവിളിയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
Post Your Comments