കേരള സർക്കാർ ഉടമസ്ഥതയിലുള്ള കെ.എച്ച്.ആർ.ഡബ്ല്യൂ.എസിന്റെ അധീനതയിൽ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന എ.സി.ആർ ലാബിലേക്ക് ലാബ് ടെക്നീഷ്യൻ ട്രെയിനി തസ്തികയിൽ നിയമനം നടത്തുന്നു. കേരള സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ബി.എസ്സി എം.എൽ.റ്റി/ ഡി.എം.എൽ.റ്റി യോഗ്യത നേടിയിട്ടുള്ള ഉദ്യോഗാർഥികൾ (പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന) ബയോഡേറ്റയോടൊപ്പം യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം 23ന് രാവിലെ 11ന് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന എ.സി.ആർ ലാബിൽ വാക്ക്-ഇൻ-ഇന്റർവ്യൂവിനായെത്തണം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in.
Post Your Comments