ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊലക്കേസിലെ മുഖ്യ പ്രതിക്ക് മുഖ്യ മന്ത്രിയുമായുള്ള ബന്ധം അന്വേഷിച്ചില്ലെന്ന് ആരോപണവുമായി ഷുഹൈബിന്റെ മാതാപിതാക്കൾ രംഗത്ത്. ഷുഹൈബ് കൊലക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിക്ക് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജനുമായുള്ള അടുത്ത ബന്ധം കേരളാ പൊലീസ് അന്വേഷിച്ചില്ലെന്ന് ഷുഹൈബിന്റെ മാതാപിതാക്കള്‍ പറഞ്ഞു.
ഇ പി ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറി രതീഷ് ഷുഹൈബിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് അന്വേഷണം നടത്തിയിട്ടില്ലെന്നും മാതാപിതാക്കള്‍ അപ്പീലില്‍ ആരോപിച്ചിട്ടുണ്ട്. കേസന്വേഷണം സിബിഐക്ക് വിട്ട സിംഗിള്‍ ബഞ്ച് ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധിക്കെതിരെ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് മാതാപിതാക്കളുടെ ആരോപണം.
ALSO READ: ഭീകരാക്രമണം: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കരസേന മേധാവി ബിപിൻ റാവത്തുമായി ചർച്ച നടത്തി
കണ്ണൂരിലെ മുതിര്‍ന്ന സിപിഎം നേതാക്കളാണ് കൊലപാതകത്തില്‍ ഗൂഢാലോചന നടത്തിയത്. ഇതിനെ കുറിച്ച് അന്വേഷിക്കാന്‍ പൊലീസ് തയ്യാറായില്ല. 11 കേസുകളില്‍ പ്രതിയാണ് ആകാശ് തില്ലങ്കേരി. ഷുഹൈബ് വധക്കേസില്‍ ആകാശ് തില്ലങ്കേരി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെയുള്ള അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്ന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് കണ്ടെത്തിയിരുന്നു. കൊല നടത്തുന്ന സമയത്ത് മൂന്ന് ബോംബുകള്‍ പൊട്ടിയെന്ന് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിട്ടും യു എ പി ഐ ചുമത്തിയില്ല. യു എ പി ഐ ചുമത്തിയിരുന്നെങ്കില്‍ ഡി വൈ എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തുമായിരുന്നവെന്നും കുടുംബം ഹര്‍ജിയില്‍ പറയുന്നു.
Post Your Comments