Latest NewsIndiaNews

വനിത മെഡിക്കല്‍ റെപ്പിനെ പീഡിപ്പിച്ച ഡോക്ടര്‍ പിടിയിൽ

ഡൽഹി : വനിത മെഡിക്കല്‍ റെപ്പിനെ പീഡിപ്പിച്ച കേസിൽ ഡോക്ടർ പിടിയിൽ. ഡൽഹി സത്രഗഞ്ച് ആശുപത്രിയിലെ ഡോക്ടറാണ് യുവതിയുടെ പരാതിയിൽ അറസ്റ്റിലായത്. മരുന്നുകളുടെ മാർക്കറ്റിംഗുമായി ബന്ധപ്പെട്ടു മെയ് മാസമാണ് യുവതി ഡോക്ടറെ കാണുന്നതും പരിചയപ്പെടുന്നതും. ശേഷം ഡൽഹിയിലെ ഗ്രീന്‍ പാര്‍ക്ക് പ്രദേശത്തുള്ള കോഫി ഹൗസില്‍ വെച്ച് വീണ്ടും കണ്ടു. മെയ് പത്തിന് ഡോക്ടര്‍ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു.

Also read : ഒളിച്ചോടിയ യുവതി തിരികെ എത്തിയപ്പോൾ നാട്ടുകാർ ചെയ്തത് കൊടുംക്രൂരത

ഇവിടെ വെച്ച് ഡോക്ടർ കുടിക്കാന്‍ ശീതള പാനീയം നല്‍കി. ഇതിൽ മയക്കുമരുന്ന് കലർത്തിയിരുന്നു. ബോധം നഷ്ടപ്പെട്ട തന്നെ ഡോക്ടർ പീഡിപ്പിച്ചു. അതിനിടെ തന്റെ നഗ്നചിത്രങ്ങൾ പകർത്തിയ ഡോക്ടർ ഭർത്താവിന് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പിന്നീടുളള മാസങ്ങളിലും തുടർച്ചയായി പീഡിപ്പിച്ചുവെന്നു യുവതി നൽകിയ പരാതിയിൽ പറയുന്നു. അന്വേഷണത്തിനൊടുവിൽ യുവതിയുടെ പരാതി ശരിയാണെന്ന് ബോധ്യപ്പെട്ട ഡൽഹി പോലീസ് ഡോക്ടറെ അറസ്റ്റ് ചെയ്യുകയും മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button