Latest NewsIndiaNews

ഡൽഹിയിൽ മരിച്ച പ്രവാസി വ്യവസായിയുടെ രണ്ടാംഭാര്യയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്; കുറിപ്പിലുള്ളത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

ഡൽഹി: ഡൽഹിയിൽ മരിച്ച പ്രവാസി വ്യവസായിയുടെ രണ്ടാംഭാര്യയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. അദ്ദേഹത്തിന്റെ മരണത്തില്‍ പങ്കില്ലെന്നും മരണത്തിന് പിന്നാലെ ബന്ധുക്കള്‍ വേട്ടയാടുകയാണെന്നുമാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. ഡൽഹിയിലെ ഫ്ളാറ്റില്‍ ഇന്നലെയാണ് ലിസിയെ തൂങ്ങി മരിച്ച നിലയിലും മകനെ ട്രെയിൻ തട്ടിയ നിലയിലും കണ്ടെത്തിയത്. രണ്ടാം ഭര്‍ത്താവിന്‍റെ മരണത്തിന് പിന്നാലെ ചിലർ ഞങ്ങൾക്കെതിരെ കേസ് നൽകി. ഇവരുൾപ്പെടെ പന്ത്രണ്ടിലേറെപ്പേര്‍ മരണത്തിന് ഉത്തരവാദികളാണെന്നാണ് കുറിപ്പിൽ പറയുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Read also: ‘വീണ്ടും കാന്‍സറും ഞാനും തമ്മിലുള്ള യുദ്ധം ആരംഭിക്കുകയാണ്..’ അസഹനീയമായ വേദനയിലും ജീവിതത്തോട് പോരാടി നന്ദു മഹാദേവ

പീതംപുരയിലെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു ലിസി. ഫ്ളാറ്റിലെ മറ്റൊരു മുറിയിലും ആത്മഹത്യാശ്രമം നടന്നതിന്‍റെ ലക്ഷണമുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. അഞ്ച് കിലോമീറ്റര്‍ അകലെ സരായി റോഹിലയില്‍ ട്രെയിൻ തട്ടി മരിച്ച നിലയിലായിരുന്നു മകൻ അലൻ സ്റ്റാൻലിയുടെ മൃതദേഹം കണ്ടെത്തിയത്. രണ്ടാം ഭര്‍ത്താവ് ജോണ്‍വില്‍സന്‍റെ മരണശേഷമാണ് ലിസി മകനൊപ്പം ഡൽഹിയിലെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button