KeralaLatest News

മുൻ ഡി.ജി.പി, വി.ആര്‍.രാജീവന്‍ അന്തരിച്ചു

സംസ്ഥാന ഫയര്‍ഫോഴ്‌സ് മേധാവിയായി 2010 ലാണ് വിരമിച്ചത്.

കാക്കനാട്: റിട്ട.ഡി.ജി.പി ഇടച്ചിറ വയലില്‍ വി.ആര്‍.രാജീവന്‍(69) അന്തരിച്ചു. ഇടച്ചിറയിലെ വീട്ടിലായിരുന്നു മരണം. എക്‌സൈസ് കമ്മിഷണര്‍, എ.ഡി.ജി.പി (അഡ്മിനിസേ്ട്രഷന്‍), ദക്ഷിണ മേഖല എ.ഡി.ജി.പി,ഡി.ഐ.ജി, തിരുവനന്തപുരം,കോഴിക്കോട് സിറ്റി പൊലിസ് കമ്മിഷണര്‍, കൊല്ലം എസ്.പി,പാലക്കാട് എ.എസ്.പി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം സംസ്ഥാന ഫയര്‍ഫോഴ്‌സ് മേധാവിയായി 2010 ലാണ് വിരമിച്ചത്. 1977 ബാച്ച്‌ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്.

തിരുപ്പതി ലഡുവിനായി കൊല്ലത്തു നിന്നും അയച്ച 5 ടണ്‍ കശുവണ്ടി ക്ഷേത്രം തിരിച്ചയച്ചു , പറ്റിക്കൽ ഇവിടെ പറ്റില്ലെന്ന് ക്ഷേത്രം അധികൃതര്‍

പാലക്കാട് എ.എസ്.പിയായാണ് സര്‍വീസില്‍ പ്രവേശിച്ചത്. പ്രവര്‍ത്തനങ്ങളില്‍ ദൃഢതയും, പെരുമാറ്റത്തില്‍ സൗമ്യതയും അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. എറണാകുളം വയലില്‍ കെ.രവീന്ദ്രന്റെയും നന്ദിനിയുടെയും മകനാണ്..ഭാര്യ:ഷീല മക്കള്‍: ദീപക്,അര്‍ജുന്‍ .മരുമക്കള്‍: അമൃത,ഡോ.തനുശ്രീ. സംസ്‌കാരം തിങ്കളാഴ്ച11ന് കാക്കനാട് അത്താണി ശ്മശാനത്തില്‍.

shortlink

Post Your Comments


Back to top button