Latest NewsKeralaNews

ജെയ്ക്ക് സി തോമസ് വിവാഹിതനായി; ദമ്പതികളെ വേദിയിലേക്ക് ആനയിച്ച് മുഖ്യമന്ത്രി

കോട്ടയം: എസ്എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റും സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമായ ജെയ്ക് സി തോമസ് വിവാഹിതനായി. ചെങ്ങളെ സ്രാമ്പിക്കല്‍ എസ് ജെ തോമസിന്റെയും ലീനാ തോമസിന്റെയും മകള്‍ ഗീതു തോമസ് ആണ് വധു. കോട്ടയം തെള്ളകം ചൈതന്യ പാസ്റ്റര്‍ സെന്ററില്‍ നടന്ന വിവാഹത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കം പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ പങ്കെടുത്തു. മുഖ്യമന്ത്രിയാണ് വധൂ വരന്മാരെ വേദിയിലേക്ക് ആനയിച്ചത്.

മതപരമായ ചടങ്ങുകള്‍ ഒന്നുമില്ലാതെ, ലളിതമായിട്ടായിരുന്നു വിവാഹച്ചടങ്ങുകള്‍. സിപിഎം ജില്ല സെക്രട്ടറി വി എന്‍ വാസവന്‍ ഇരുവരുടെയും ബന്ധുക്കളെ വേദിയിലേക്ക് ക്ഷണിച്ചു സ്വാഗതം പറഞ്ഞു. മാതാപിതാക്കള്‍ എടുത്ത് നല്‍കിയ ചുവന്ന ഹാരം പരസ്പരം അണിഞ്ഞു. വെള്ള മുണ്ടും വെള്ള ഷര്‍ട്ടുമായിരുന്നു ജെയ്ക്കിന്റെ വേഷം. ചുവന്ന സാരിയും ബ്ലൗസുമണിഞ്ഞാണ് ഗീതു എത്തിയത്.

2016 ലാണ് ജെയ്ക് സി തോമസ് എസ്.എസ്.ഐ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. 2016 ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button