ന്യൂഡല്‍ഹി: അമേരിക്കയിലേക്ക് നുഴഞ്ഞുകയറാന്‍വേണ്ടി അനധികൃതമായി രാജ്യത്ത് പ്രവേശിച്ചെന്ന് ആരോപിച്ച് സ്ത്രീകളടക്കം 311 ഇന്ത്യക്കാരെ മെക്സിക്കോ തിരിച്ചയച്ചു. പ്രത്യേക വിമാനത്തില്‍ ഇവരെ ഡല്‍ഹിയിലെത്തിച്ചു.ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്രയുംപേരെ വിമാനത്തില്‍ മെക്സിക്കോ മടക്കി അയക്കുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കർശന നിലപാട് മൂലമാണ് മെക്സിക്കോ എമിഗ്രേഷന്‍ അധികൃതരുടെ നടപടി. അനധികൃതമായി രാജ്യത്തു കടക്കാൻ ശ്രമിച്ച ഇന്ത്യക്കാരെ തിരിച്ചയച്ചത് മനുഷ്യക്കടത്തുകാര്‍ക്ക് ശക്തമായ സന്ദേശം നല്‍കുമെന്ന് അമേരിക്ക പ്രതികരിച്ചു.
Post Your Comments